Tech
Trending

രാജ്യത്ത് 5ജി ലേലത്തിനുള്ള നടപടികള്‍ ആരംഭിച്ചു

രാജ്യത്ത് 5ജി സേവനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌പെക്ട്രത്തിന്റെ ലേലംനടപടികള്‍ ആരംഭിച്ചതായി ടെലികമ്യൂണിക്കേഷന്‍ വകുപ്പ് സെക്രട്ടറിയും ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ ചെയര്‍മാനുമായ കെ. രാജരാമന്‍ അറിയിച്ചു. ജൂലായ് പകുതിയോ അവസാനമോ ലേലം നടക്കാനാണ് സാധ്യത. ഈ വര്‍ഷംതന്നെ 5ജി സര്‍വീസുകള്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രാജരാമന്‍ പറഞ്ഞു.7.5 ലക്ഷം കോടി രൂപയാണ് സ്‌പെക്ട്രത്തിന്റെ മൂല്യമായി ട്രായി (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) കണക്കാക്കിയിരിക്കുന്നത്.ഓഗസ്റ്റിലോ സെപ്റ്റംബറിലോ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിട്ടുണ്ട്. 700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ്, 2500 മെഗാഹെര്‍ട്സ്, 2600 മെഗാഹെര്‍ട്സ്, 3300-3670 മെഗാഹെര്‍ട്സ്, 24.25-28.5 ജിഗാഹെര്‍ട്സ് എന്നിവ ലേലത്തില്‍ വെക്കും. 45 മുതല്‍ 60 ദിവസത്തിനുള്ളില്‍ ലേലവും തുടര്‍നടപടികളും പൂര്‍ത്തിയാക്കും.അഹമ്മദാബാദ് പ്രഹ്ലാദ്നഗറിലെ 13 ഇടങ്ങളിലായുള്ള ഇരുപത്തിയെട്ട് 5ജി സെല്ലുകളില്‍ ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് പരീക്ഷണം നടത്തിയിരുന്നു. പരീക്ഷണത്തില്‍ 1.5 ജി.ബി.പി.എസാണ് പീക്ക് ഡൗണ്‍ലോഡ് വേഗം രേഖപ്പെടുത്തിയത്. അതേസമയം, എല്ലാ ഓപ്പറേറ്റര്‍മാരും സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button