Big B
Trending

ഉയര്‍ന്ന നിരക്കില്‍ കടമെടുത്ത് സംസ്ഥാനങ്ങള്‍

വിവിധ സംസ്ഥാനങ്ങളുടെ കടമെടുപ്പ് ചെലവില്‍ മൂന്നാമത്തെ ആഴ്ചയും വര്‍ധനവുണ്ടായി. അതായത് ശരാശരി വായ്പാ നിരക്ക് 12 ബേസിസ് പോയന്റ് ഉയര്‍ന്ന് 7.77ശതമാനത്തിലെത്തി.ഒരുമാസം മുമ്പ് 7.46 ശതമാനമായിരുന്നു നിരക്ക്.യുഎസ് ട്രഷറി ആദായത്തിലെ കുതിപ്പും റിപ്പോ നിരക്ക് ആര്‍ബിഐ 0.50ശതമാനം കൂട്ടിയതുമാണ് ആദായത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവിന് പിന്നില്‍.കടപ്പത്ര ലേലത്തിലൂടെ കേരളം ഉള്‍പ്പടെയുള്ള 10 സംസ്ഥാനങ്ങള്‍ 19,500 കോടി രൂപയാണ് തിങ്കളാഴ്ച സമാഹരിച്ചത്. തിങ്കളാഴ്ച നടന്ന വില്പനയില്‍ ദീര്‍ഘകാലയളവിലെ വായ്പയായി 6,600 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ സമാഹരിച്ചത്. 6,600 കോടി രൂപ പത്തുവര്‍ഷത്തെ കാലയളവിലുമാണ് കടമെടുത്തത്.25 വർഷക്കാലയളവിലെ വായ്പയായി കേരളത്തിന് ലഭിച്ചത് 400 കോടി രൂപയാണ്.

Related Articles

Back to top button