Tech
Trending

നെറ്റ്ഫ്‌ളിക്‌സിൻ്റെ പരസ്യത്തോടുകൂടിയ പ്ലാന്‍ നവംബറില്‍ അവതരിപ്പിച്ചേക്കും

നെറ്റ്ഫ്‌ളിക്‌സിന്റെ പരസ്യത്തോടുകൂടിയ പ്ലാന്‍ നവംബറോടുകൂടി അവതരിപ്പിച്ചേക്കും.നവംബര്‍ ഒന്ന് മുതല്‍ പുതിയ പ്ലാന്‍ അവതരിപ്പിക്കുമെന്നാണ് വിവരം. യുകെ, യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലാണ് പ്ലാന്‍ അവതരിപ്പിക്കുക.ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വൻ ഇടിവാണ് നിരക്ക് കുറച്ച് പരസ്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പ്ലാന്‍ അവതരിപ്പിക്കാന്‍ നെറ്റ്ഫ്ളിക്സിനെ നിര്‍ബന്ധിതരാക്കിയത്. 2023 ല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഈ പ്ലാന്‍ വ്യാപിപ്പിച്ചേക്കും.ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ ഇടവാണ് ഈ വര്‍ഷം നെറ്റ്ഫ്‌ളിക്‌സിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായത്.അതേസമയം ഈ പ്ലാനിന്റെ നിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഡിസ്‌നി പ്ലസും സമാനമായ രീതിയില്‍ പരസ്യ പിന്തുണയുള്ള പ്ലാനുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് വിവരം. ഇതിന് മുന്നോടിയായി നെറ്റ്ഫ്‌ളിക്‌സിന്റെ പ്ലാനുകൾ അവതരിപ്പിക്കും.

Related Articles

Back to top button