GenNxt
Trending

കിയോസ് ബിസിനസ് മാതൃകയിലൂടെ യുവസംരംഭകരെ സഹായിക്കാനെത്തുകയാണ് നെസ്ലെ

കിയോസ് ബിസിനസ് മോഡലിലൂടെ ഇന്ത്യയിലെ യുവസംരംഭകരെ പിന്തുണയ്ക്കുന്നതിനുള്ള സംരംഭം നെസ്ലെ പ്രഖ്യാപിച്ചു. നെസ്ലെയുടെ ആഗോള യുവ സംരംഭമായ ‘നെസ്ലെ നീഡ്സ് യൂത്ത്’ന്റെ ഭാഗമാണ് ഈ പ്ലാറ്റ്ഫോം. ഇത് സംരംഭകരെ പരിപോഷിപ്പിക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് കമ്പനി പറഞ്ഞു.
അപ്രതീക്ഷിതമായ ഈ സാഹചര്യത്തെ നേരിടാൻ രാജ്യത്തെ യുവാക്കളെ സഹായിക്കുന്നതിനാണ് ഈ പരിപാടി രൂപീകരിച്ചിരിക്കുന്നത്. ‘എന്റർപ്രണർഷിപ്പ് ഫോർ യൂത്ത്’ സംരംഭത്തിന്റെ പ്രഖ്യാപനത്തോടെ രാജ്യത്തെ യുവാക്കളോടുള്ള പ്രതിബദ്ധത ഇന്ത്യയിൽ ഊട്ടിയുറപ്പിക്കുന്നുവെന്ന് നെസ്ലെ ഇന്ത്യ പറഞ്ഞു.


ഈ സംരംഭത്തിലൂടെ രാജ്യത്തെ യുവാക്കളെ അവരുടെ സംരംഭം സ്വപ്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് നെസ്ലെ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുരേഷ് നാരായണൻ പറഞ്ഞു. ഈ കിയോസ്ക്കുകൾ പ്രവർത്തിക്കുന്നത് നെസ്കാഫ്, മാഗി, കിറ്റ്കാറ്റ് എന്നിവയ്ക്ക് കീഴിലുള്ള ഫ്രാഞ്ചൈസികളിലാണ്. ഇവയെ യഥാക്രമം നെസ്കാഫ് കോർണർ, മാഗി ഹോട്ട് സ്പോട്ട്, കിറ്റ്കാറ്റ് ബ്രേക്ക് സോൺ എന്നിങ്ങനെ വിളിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button