Tech
Trending

‘അഗ്നി 2’ സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ലാവ

രാജ്യത്തെ മുൻനിര സ്‌മാർട് ഫോൺ ബ്രാൻഡായ ലാവ പുതിയ ഹാൻഡ്സെറ്റ് ‘അഗ്നി 2’ 5ജി അവതരിപ്പിച്ചു.21,999 രൂപയാണ് ഫോണിന്റെ എംആർപി. മേയ് 24 മുതൽ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് വാങ്ങാം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും 2,000 രൂപയുടെ അധിക ഇളവും ലഭ്യമാണ്.2021 നവംബറിൽ ലോഞ്ച് ചെയ്ത ലാവ അഗ്നി 5ജിയുടെ പരിഷ്കരിച്ച പതിപ്പാണ് ഈ ഫോൺ. മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഡിമെൻസിറ്റി 7050 പ്രോസസറാണ് അഗ്നി 2 നൽകുന്നത്. ഇത് ഗെയിം കളിക്കാനും ആപ്പുകൾ സുഖകരമായി ഉപയോഗിക്കാനും സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.ഡ്യുവൽ നാനോ സിം പിന്തുണയ്‌ക്കുന്ന ലാവ അഗ്നി 2 5ജിയിലെ 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി+ (2220×1080 പിക്‌സൽ) കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 120 ഹെർട്‌സ് റിഫ്രഷ് റേറ്റുണ്ട്. അഗ്നി 2 5ജിയിലെ എർഗണോമിക് 3ഡി ഡ്യുവൽ കർവ്ഡ് ഡിസ്‌പ്ലേ എച്ച്ഡിആര്‍, എച്ച്ഡിആര്‍ 10, എച്ച്ഡിആര്‍ 10 പ്ലസ് എന്നിവ പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു. 3ഡി ഗ്ലാസ് ബാക്ക് ഡിസൈനുമായാണ് ഫോൺ വരുന്നത്.മീഡിയടെക് ഡിമെൻസിറ്റി 7050 പ്രോസസറിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ സ്മാർട് ഫോൺ ആണ് അഗ്നി–2. മിഡിടെക് 5ജി അൾട്രാസേവ്, സ്ട്രീമിങ്ങിനായി മിറാവിഷൻ 4കെ എച്ച്ഡിആർ വിഡിയോ പ്രോസസിങ്, ഹൈ റെസലൂഷൻ ഡിസ്‌പ്ലേ എന്നിവ മറ്റു മികവുകളാണ്. 120 Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് സ്‌ക്രീനാണ് അഗ്നി 2ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പിൻ പാനലിന്റെ മുകൾ ഭാഗത്ത് വൃത്താകൃതിയിലുള്ള മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന ക്വാഡ് റിയർ ക്യാമറ യൂണിറ്റും ഇതിന്റെ സവിശേഷതയാണ്. ക്വാഡ് ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ 1.0 മൈക്രോൺ ക്യാമറ സെൻസർ ഉൾപ്പെടുന്നു. മറ്റ് ക്യാമറകളുടെ വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്.66W ചാർജറുള്ള 4700 എംഎഎച്ച് ബാറ്ററിയാണ് ഇതിന് കരുത്തേകുന്നത്.

Related Articles

Back to top button