Big B
Trending

എം.ജി.എം. സ്റ്റുഡിയോസിനെ സ്വന്തമാക്കാനൊരുങ്ങി ആമസോൺ

ഹോളിവുഡിലെ വിഖ്യാതമായ എം.ജി.എം. സ്റ്റുഡിയോസിനെ ആഗോള ടെക് കമ്പനിയായ ആമസോൺ സ്വന്തമാക്കുന്നു. 845 കോടി ഡോളറിന്റേതാണ് (ഹോളിവുഡിലെ വിഖ്യാതമായ എം.ജി.എം. സ്റ്റുഡിയോസിനെ ആഗോള ടെക് കമ്പനിയായ ആമസോൺ സ്വന്തമാക്കുന്നു. 845 കോടി ഡോളറിന്റേതാണ്( ഏകദേശം 61,500 കോടി രൂപ) ഇടപാട്. ആമസോണിന്റെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ് ഇത്. 2017-ൽ 1,370 കോടി ഡോളറിന് ഹോൾ ഫുഡ്സ് എന്ന കമ്പനിയെ സ്വന്തമാക്കിയിരുന്നു.


ലോകത്തിലെ ഏറ്റവും പഴയ ചലച്ചിത്ര സ്റ്റുഡിയോകളിലൊന്നായ എം.ജി.എം. ചലച്ചിത്ര നിർമാണ, വിതരണ രംഗങ്ങളിലും ആധിപത്യം പുലർത്തിയിട്ടുണ്ട്.ജെയിംസ് ബോണ്ട് ചിത്രങ്ങൾ, ബോക്സിങ് ചിത്രങ്ങളായ റോക്കി എന്നിവയൊക്കെ എം.ജി.എമ്മിന്റേതാണ്. 1924-ൽ മെട്രോ പിക്ചേഴ്സ് എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് ഗോൾഡ് വിൻ പിക്ചേഴ്സ്, ലൂയിസ് ബി.മേയർ പിക്ചേഴ്സ് എന്നിവയെക്കൂടി ഏറ്റെടുത്തതോടെയാണ് കമ്പനിയുടെ പേര് മെട്രോ ഗോൾഡ് വിൻ മേയർ (എം.ജി.എം.) എന്നായി മാറിയത്.ഇ-കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ കമ്പനിയായ ആമസോൺ 2010-ൽ വിനോദ രംഗത്തേക്കു കൂടി കടന്നു. ഇപ്പോൾ അമേരിക്കൻ ടെലിവിഷൻ പരമ്പരകളും ചിത്രങ്ങളും നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ആമസോൺ സ്റ്റുഡിയോസ് എന്ന പേരിലാണ് ഇത്.

Related Articles

Back to top button