Tech
Trending

ജിയോ സാവന്‍ പ്രൊ സബ്സ്‌ക്രിപ്ഷന്‍ ബണ്ടില്‍ഡ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു

വരിക്കാര്‍ക്കായി ജിയോ സാവന്‍ പ്രൊ സബ്സ്‌ക്രിപ്ഷന്‍ ബണ്ടില്‍ഡ് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 269 രൂപ മുതല്‍ 28 ദിവസത്തെ വാലിഡിറ്റിയോട് കൂടി പ്ലാനുകള്‍ ലഭ്യമാണ്. ഈ പ്ലാനിൽ 99 രൂപയുടെ ജിയോ സാവന്‍ പ്രോ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ സൗജന്യമായി ലഭ്യമാകും. ജിയോ സാവന്‍ പ്രൊ സബ്സ്‌ക്രിപ്ഷനില്‍ പരസ്യങ്ങളില്ലാതെ പാട്ട് കേള്‍ക്കാം, അണ്‍ ലിമിറ്റഡ് ജിയോ ട്യൂണ്‍സ്, അണ്‍ലിമിറ്റഡ് ഡൗണ്‍ലോഡ്, ഉയര്‍ന്ന ക്വാളിറ്റി ഓഡിയോ എന്നിവയും ആസ്വദിക്കാം. ഈ പുതിയ ഓഫര്‍ പുതിയ ഉപഭോക്താക്കള്‍ക്കും ഇതിനകം ജിയോയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമാകും. ജിയോ സാവന്‍ പ്രൊ സബ്സ്‌ക്രിപ്ഷന്‍ ബണ്ടില്‍ഡ് പ്രീപെയ്ഡ് പ്ലാനുകള്‍ 28, 56 അല്ലെങ്കില്‍ 84 ദിവസത്തെ വാലിഡിറ്റിയില്‍ യഥാക്രമം 269 , 529 , 739 രൂപകളില്‍ ലഭ്യമാണ്. പുതിയ പ്ലാന്‍ എടുക്കുന്നവര്‍ക്ക് പാട്ട് കേള്‍ക്കാന്‍ ഇനി പ്രത്യേക പ്ലാനിന്റെ ആവശ്യമില്ല. കണക്റ്റിവിറ്റിയും മ്യൂസിക് സബ്സ്‌ക്രിപ്ഷനുകളും ഈ പ്ലാനുകളില്‍ ഒരുമിച്ച് ലഭ്യമാകും.

Related Articles

Back to top button