Big B
Trending

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി 70 ആക്കിയേക്കും

നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിൽ ചേരാനുള്ള പ്രായപരിധി 65 വയസ്സിൽനിന്ന് 70 ആയി ഉയർത്താൻ ശുപാർശചെയ്തു.പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെതാണ് നിർദേശം.60വയസ്സിനുശേഷം പദ്ധതിയിൽ ചേരുന്നവർക്ക് 75വയസ്സുവരെ നിക്ഷേപം നടത്താൻ അനുമതിയും നൽകിയേക്കും.


മിനിമം ഉറപ്പുള്ള പെൻഷൻ വാഗ്ദാനംചെയ്യുന്ന നിക്ഷേപ ഉത്പന്നം എൻപിഎസിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്. നിലവിൽ പെൻഷൻ ഫണ്ടുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൂലധനനേട്ടം കണക്കാക്കുന്നത്. അതിന്റെ ഒരുവിഹിതമെടുത്ത് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കുമ്പോഴാണ് നിശ്ചിത തുക പെൻഷനായി നൽ‌കുന്നത്.പ്രായപരിധി 60ൽനിന്ന് 65ആയി ഉയർത്തിയപ്പോൾ മൂന്നരവർഷത്തിനിടെ 15,000 പേർ പുതിയതായി പദ്ധതിയിൽ ചേർന്നതായി അതോറിറ്റി ചെയർമാൻ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി ഉയർത്തുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button