Tech
Trending

വിപണിയിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണിറക്കി സാംസങ്

ഈ വർഷത്തെ സ്മാർട്ട്ഫോൺ വിസ്മയങ്ങളിലൊന്നായേക്കാവുന്ന സാംസങ് ഗ്യാലക്സി എസ് 21 സീരീസ് അവതരിപ്പിച്ചു. ഗാലക്സി എസ് 21ന് സമാനമായ മുൻ മോഡലിനെ അപേക്ഷിച്ച് 200 ഡോളർ കുറവാണിതിന്. ആപ്പിളിന് പിന്നാലെ സാംസങ്ങും ഈ ഫോൺ പാക്കിൽ ചാർജർ ഉൾപ്പെടുത്തുന്നില്ല.


പുതിയ ഡിസൈനിൽ ഗ്യാലക്സി എസ് 21 സീരീസിൽ എടുത്തുകാണിക്കുന്നത് അതിൻറെ പിൻക്യാമറ സിസ്റ്റമാണ്. മെറ്റൽ ഫ്രെയിമിലാണ് അവ ഉറപ്പിച്ചു നിർത്തിയിരിക്കുന്നത്. ഈ സീരീസിലെ തുടക്ക വേരിയന്റിന് 128 സ്റ്റോറേജ് സ്റ്റോറേജ് ശേഷിയുണ്ട്. ഗാലക്സി എസ് 21, എസ് 21 പ്ലസ്, എസ് 21 അൾട്രാ എന്നീ മൂന്ന് മോഡലുകളാണ് ഈ സീരീസിലുള്ളത്. സാംസങ് നോട്ട് സീരീസിന് വെളിയിൽ എസ് പെൻ സപ്പോർട്ടുള്ള പ്രീമിയം മോഡലാണ് എസ് 21 അൾട്ര. 6.8 ഇഞ്ച് വലിപ്പമുള്ള ക്യൂ എച്ച് ഡി പ്ലസ്, ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഫോണിൽ 4 പിൻക്യാമറകളും നൽകിയിരിക്കുന്നു. 108 എംപി വൈഡ് ആംഗിൾ ലെൻസ്, 12 എം പി അൾട്രാ വൈഡ് ലെൻസ്, 2 ടെലി ലെൻസുകൾ എന്നിവയാണവ. ഒപ്പം 5000 എംഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്. ഈ മൂന്ന് ഫോണുകളിലും സ്നാപ്ഡ്രാഗൺ 888 അല്ലെങ്കിൽ തുല്യമായ സാംസങ് പ്രോസസർ എക്സിനോസ് 2100 ആയിരിക്കും കരുത്ത് പകരുക. വിലക്കുറവിലും ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നൽകിയുമാണ് ഫോണുകൾ നിർമ്മിച്ചിരിക്കുന്നത്.

Related Articles

Back to top button