Tech
Trending

വി ഗെയിംസില്‍ ഇനി ഒന്നിലേറെ പേർക്ക് കളിക്കാം

വി ആപ്പിലുള്ള വി ഗെയിംസില്‍ ഒന്നിലേറെ പേര്‍ക്ക് കളിക്കുവാനും മല്‍സരിക്കുവാനും അവസരമുള്ള ഗെയിമുകൾ അവതരിപ്പിച്ചു.എക്സ്പ്രസ് ലുഡോ, ക്വിസ് മാസ്റ്റര്‍, സോളിറ്റയര്‍ കിങ്, ഗോള്‍ഡന്‍ ഗോള്‍, ക്രിക്കറ്റ് ലീഗ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു.മാക്സംടെക് ഡിജിറ്റല്‍ വെഞ്ചേഴ്സുമായുള്ള പങ്കാളിത്തത്തോടെയാണ് ജനപ്രിയവും മല്‍സരാധിഷ്ഠിതവും ഉയര്‍ന്ന കഴിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ നാല്‍പതിലേറെ ഗെയിമുകള്‍ അവതരിപ്പിക്കുന്നത്.സംഘമായി കളിക്കാനും ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്ത് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനും വി ഗെയിംസ് അവസരമൊരുക്കും.ടൂര്‍ണമെന്‍റ് മോഡ്, ബാറ്റില്‍ മോഡ്, ഫ്രണ്ട്സ് മോഡ് എന്നീ മൂന്നു രീതികളാണ് ഇതിൽ അവതരിപ്പിച്ചിട്ടുളളത്. ഉപയോക്താക്കള്‍ക്ക് റിവാര്‍ഡ് കോയിനുകള്‍ നേടാനും അത് കൂടുതല്‍ ഗെയിമുകൾ കളിക്കാനോ വന്‍ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാനോ ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനോ ആയി ഇവ റിഡീം ചെയ്യാനും അവസരമുണ്ടാകും.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ച വി ഗെയിംസ് ഇപ്പോള്‍ സ്വാഭാവിക വളര്‍ച്ചാ പാതയിലാണ്. ലളിതമായും ഗൗരവമായും ഇതിനെ കാണുന്ന ഗെയിമര്‍മാരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി വി ഉയര്‍ത്തിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വോഡഫോണ്‍ ഐഡിയ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്‌ല പറഞ്ഞു.

Related Articles

Back to top button