Big B
Trending

അദാനിയെ മറികടന്ന് അംബാനി

ലോകത്തെ രണ്ടാമത്തെ സമ്പന്നനായിരുന്ന ഗൗതം അദാനി 23-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനി തിരിച്ചുപിടിക്കുകയും ചെയ്തു. 2023ലെ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരമാണ് ഈ മാറ്റം. സമ്പത്തില്‍ കനത്ത ഇടിവുണ്ടായതോടെ അദാനിയുടെ മൊത്തം ആസ്തി 53 ബില്യണ്‍ ഡോളറായി. മൊത്തം ആസ്തിയില്‍ 60ശതമാത്തിലേറെ ഇടിവ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷം അദാനിക്ക് ഒരോ ആഴ്ചയും ശരാശരി 3,000 കോടി രൂപ വീതമാണ് നഷ്ടമായത്. ലോകത്തെ 10 ശതകോടീശ്വന്മാരില്‍ ഇന്ത്യക്കാരനായി ഇപ്പോള്‍ അംബാനി മാത്രമാണുള്ളത്. 27 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവാല രാജ്യത്തെ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തെത്തി. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ശിവ് നാടാരാണ് നാലാമത്. 26 ബില്യണ്‍ ഡോളറാണ് ആസ്തി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച വ്യക്തിയെന്ന സ്ഥാനവും ശിവ് നാടാര്‍ക്ക് ലഭിച്ചു. 2022ലെ ഹുറൂണ്‍ പാട്ടിക പ്രകാരം 1,161 കോടി രൂപയാണ് അദ്ദേഹം ഈയിനത്തില്‍ ചെലവഴിച്ചത്.

Related Articles

Back to top button