Tech
Trending

വിപ്ലവം തീർക്കാൻ ലെനോവോ തിങ്ക്‌ഫോൺ അവതരിപ്പിച്ചു

മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്തുകൊണ്ട് മോട്ടോറോളയുടെ ലെനോവോ തിങ്ക്‌ഫോണ്‍ ലാസ് വേഗാസില്‍ വെച്ചുനടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ അവതരിപ്പിച്ചു.തിങ്ക്പാഡ് യൂസേഴ്‌സിന് ഏറെ പ്രയോദജനകരമാകും തിങ്ക്‌ഫോണ്‍. തിങ്ക്പാഡ് ലാപ്‌ടോപ്പിലെ വെബ്ക്യാമിന് പകരമായി വരെ തിങ്ക്‌ഫോണ്‍ ഉപയോഗിക്കാനാകും. തിങ്ക്‌ഫോണിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. യു.എസ്, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഓസ്‌ട്രേലിയ, തിരഞ്ഞെടുത്ത ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വൈകാതെ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് വിവരങ്ങള്‍. സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രോസസറാണ് ലെനോവോ തിങ്ക്‌ഫോണിന് കരുത്തുപകരുന്നത്. സുരക്ഷയ്ക്കായി മോട്ടോറോളയുടെ തിങ്ക്ഷീല്‍ഡും ഫോണിലുണ്ടാകും. ലാപ്‌ടോപ്പും മൊബൈലുമായുള്ള കണക്റ്റിവിറ്റി സുഗമമാക്കാനുള്ള ഫീച്ചറുകളും തിങ്ക്‌ഫോണിൽ നല്‍കിയിട്ടുണ്ട്. 5ജി സപ്പോര്‍ട്ടോടു കൂടിയാണ് ഫോണെത്തുന്നത്. IP68 വാട്ടര്‍ റെസിസ്റ്റന്റുമായാണ് ഫോണ്‍ എത്തുന്നത്. 5000 mAh ബാറ്ററിയും 68W ന്റെ ഫാസ്റ്റ് ചാര്‍ജിങ്ങും തിങ്ക്‌ഫോണിന്റെ പ്രത്യേകതയാണ്. 6.6 ഇഞ്ചിന്റെ ഫുള്‍ HD+ ഡിസ്‌പ്ലെയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 50 മെഗാപിക്‌സലിന്റേതാണ് പ്രൈമറി ക്യാമറ. 32 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

Related Articles

Back to top button