Big B
Trending

രാജ്യത്തുടനീളം സാന്നിധ്യം ഉറപ്പിച്ച് മുത്തൂറ്റ് മിനി

കേരളത്തിലെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി രാജ്യത്തുടനീളം സാന്നിധ്യം ഉറപ്പിക്കുന്നു. ഈ സാമ്പത്തിക വർഷം ആയിരം കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ട് പുനസംഘടന ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുകയാണ് കമ്പനി.


പുത്തൻ പരിഷ്കാരങ്ങളുടെ ആദ്യപടിയായി വിജയവാഡയിൽ സോണൽ ഓഫീസും ആന്ധ്രയിൽ 13 പുതിയ ശാഖകളും തുറന്നു. ഇതോടെ 10 സംസ്ഥാനങ്ങളിലായി കമ്പനിക്ക് 806 ശാഖകളായി. കൂട്ടി, അനന്തപുരം, ഗുണ്ടകൽ,യെമ്മിനഗർ, നന്ത്യാല,കല്യൺഗുർഗം,നരസരോപ്പെട്ട,നോൺതുടങ്ങിയ സ്ഥലങ്ങളിലാണ് കമ്പനി പുതിയ ശാഖകൾ ആരംഭിച്ചത്.പുതുതായി 400 ലധികം പേർക്ക് തൊഴിലവസരം നൽകിയതായും മനേജിങ് ഡയറക്ടർ അറിയിച്ചു.

Related Articles

Back to top button