Tech
Trending

നതിംഗ് ഫോൺ 1 ഇന്ത്യൻ വിപണിയിൽ

വൺ പ്ലസ് സ്ഥാപകരിൽ ഒരാളായ കാൾ പെയ്‌യുടെ പുതിയ കമ്പനിയിൽ നിന്നുള്ള ആദ്യത്തെ സ്മാർട്ട് ഫോൺ നതിംഗ് ഫോൺ 1 [Nothing phone 1] ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 8 ജിബി+ 128 ജിബി, 8 ജിബി+ 256ജിബി, 12 ജിബി +256ജിബി എന്നീ മോഡലുകളായിരിക്കും വിപണിയിൽ എത്തുക. നതിംഗ് ഫോൺ 1-ൻ്റെ പ്രാരംഭ വില 32,999 രൂപയാണ്. എന്നാൽ നിശ്ചിത കാലത്തേക്ക് 1000 രൂപ കിഴിവിലായിരിക്കും ഫോണുകൾ ലഭിക്കുക.

സ്‌നാപ്ഡ്രാഗൺ 778G+ ചിപ്‌സെറ്റ്, പഞ്ച് ഹോൾ സെൽഫി ക്യാമറയുള്ള 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, 50MP ഡ്യുവൽ ക്യാമറ, 4,500mAh ബാറ്ററി, ആൻഡ്രോയിഡ് 12-അധിഷ്‌ഠിത നതിംഗ് ഒഎസ്, എൽഇഡി ലൈറ്റ് ഗ്ലിഫ് ഇന്റർഫേസ്, വയർലെസ് ചാർജിംഗ്, ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് നത്തിങ് ഫോൺ 1 -ൻ്റെ പ്രധാന സവിശേഷതകൾ. ബ്ലോട്ട്‌വെയർ രഹിതമായ സോഫ്റ്റ്‌വെയറാണ് നതിംഗ് ഫോൺ 1-ൽ ഉപയോഗിച്ചിരിക്കുന്നത്. ഫ്രെയിമിൽ 100% റീസൈക്ലിംഗ് അലൂമിനിയം ഉപയോഗിച്ചാണ് ഫോൺ നിർമ്മിച്ചിരിക്കുന്നത്. ഫോണിൻ്റെ 50% പ്ലാസ്റ്റിക് ഘടകങ്ങളും ബയോ അധിഷ്ഠിത റീസൈക്കിൾ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.നതിംഗ് ഫോൺ 1 ഒരു പ്രേത്യേകതയുള്ള എൽഇഡി ലൈറ്റ് സ്ട്രിപ്പുമായിയാണ് വരുന്നത്. 900 LED-കൾ കൊണ്ട് നിർമ്മിച്ച ലൈറ്റ് പാറ്റേണുകലായതിനാൽ കോളുകൾക്കും, ആപ്പ് നോട്ടിഫിക്കേഷനുകൾക്കും ലൈറ്റുകൾ മാറ്റം. അതിനായി ബ്രാൻഡ് ഗ്ലിഫ്സ് ഇന്റർഫേസാണ് ഫോണിൽ ഘടിപ്പിച്ചിട്ടുള്ളത്. വെള്ളയും കറുപ്പുമായി 2 നിറങ്ങളിലാണ് നതിംഗ് ഫോൺ 1 ജൂലൈ 21-ന് രാത്രി 7 മണിയ്ക്ക് ഫ്ലിപ്കാർട് വഴി വിപണിയിലെത്തുക .

നതിംഗ് ഫോൺ 1 സ്റ്റോക്ക് ആൻഡ്രോയിഡിന് അടുത്താണ് വരുന്നത്, എന്നാൽ നത്തിംഗ് ഇയറിന് (1) വേണ്ടിയുള്ള ക്വിക്ക് സെറ്റിംഗ് ടോഗിൾ പോലുള്ള ചെറിയ കൂട്ടിച്ചേർക്കലുകൾ മറ്റ് ബ്രാൻഡുകളുടെ ഉപകരണങ്ങളിലും വരുമെന്ന് കാൾ പെയ്‌ പറയുന്നു. ഈ ബ്രാൻഡുകളിലൊന്ന് ടെസ്‌ലയാണ്, നിങ്ങളുടെ ടെസ്‌ല കാറിൻ്റെ ചില വശങ്ങളിൽ ഫോൺ വഴി റിമോട്ട് കൺട്രോൾ ചെയ്യാവുന്നതാണ്. ഫോണിൻ്റെ ബോക്സിൽ ചാർജർ ഉണ്ടാവില്ലെങ്കിലും ഉപയോക്താക്കൾക്ക് ഒരു ടൈപ്പ്-സി കേബിൾ ലഭിക്കുന്നതാണ്. മറ്റു സ്മാർട്ട് ഫോണുകൾ വാഗ്ദാനം ചെയ്യുംപോലെ ഫാസ്റ്റ് ചാർജിങ് ഫീച്ചർ ഇല്ലാതായയാണ് നതിംഗ് ഫോൺ 1 – ൻ്റെ വരവെങ്കിലും മറ്റു ഫീച്ചേർസിൻ്റെ പിൻബലത്തിൽ കാൾ പെയ്‌യുടെ നതിംഗ് ഡബിൾ കോൺഫിഡൻസിലാണ്‌ .

Related Articles

Back to top button