Big B
Trending

വൻ മാറ്റത്തിനൊരുങ്ങി എയര്‍ ഇന്ത്യ

രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയും ചാറ്റ്ജിപിടിയുടെ ശേഷി ഉള്‍ക്കൊള്ളിച്ച് ആധുനികവല്‍ക്കരിക്കാൻ പോകുന്നു. എയര്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പിന്നാമ്പുറം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കും ഈ പദ്ധതി. വിഹാന്‍.എഐ (Vihaan.AI) എന്നാണ് ഈ പദ്ധതിക്ക് എയര്‍ ഇന്ത്യ നല്‍കിയിരിക്കുന്ന പേര്.ഇതിനായി 200 ദശലക്ഷം ഡോളര്‍ (ഏകദേശം 16.3 കോടി രൂപ) ആണ് തുടക്കത്തില്‍ വകമാറ്റിയിരിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഡിജിറ്റല്‍ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി പല പദ്ധതികളും ഇപ്പോള്‍ത്തന്നെ പൂര്‍ത്തിയാക്കി കഴിഞ്ഞു. പുതിയ കാലത്തിനിണങ്ങിയ വിമാനക്കമ്പനികള്‍ക്ക് വേണ്ട തരത്തിലുള്ള അതിനൂതന സംവിധാനങ്ങളാണ് എയര്‍ ഇന്ത്യ സജ്ജീകരിക്കാൻ പോകുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഡിജിറ്റല്‍ സിസ്റ്റങ്ങളും ഡിജിറ്റല്‍ എൻജിനീയറിങ് സേവനങ്ങളും സ്വീകരിക്കുന്നതിനൊപ്പം ഡിജിറ്റല്‍ മേഖല പ്രയോജനപ്പെടുത്താനറിയാവുന്ന ജോലിക്കാരെയും എയര്‍ ഇന്ത്യ ഉള്‍പ്പെടുത്തും. അടുത്ത അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആധുനികവല്‍ക്കരണ പദ്ധതികളാണ് കമ്പനി പ്ലാന്‍ ചെയ്യുന്നത്. കംപ്യൂട്ടിങ് മേഖലയില്‍ ഉരുത്തിരിഞ്ഞു വരുന്ന പുതിയ സാങ്കേതികവിദ്യകളെ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താമെന്ന അന്വേഷണത്തിന്റെ ഫലമാണ് പുതിയ മാറ്റങ്ങള്‍. ക്ലൗഡ് കേന്ദ്രീകൃതവും, മൊബൈല്‍ സൗഹൃദവും, എഐ-ചേര്‍ത്തതും, ഡിജിറ്റല്‍ സാങ്കേതികവിദ്യയ്ക്ക് ഊന്നല്‍ നല്‍കുന്നതുമായ മാറ്റങ്ങളായിരിക്കും നടപ്പാക്കുക എന്ന് എയര്‍ ഇന്ത്യ ചീഫ് ഡിജിറ്റല്‍ ആന്‍ഡ് ടെക്‌നോളജി ഓഫിസര്‍ സത്യ രാമസ്വാമി പറഞ്ഞു.

Related Articles

Back to top button