Big B
Trending

ഇലക്ട്രിക് വാഹന,നിര്‍മിത ബുദ്ധി മേഖലകളില്‍ നിക്ഷേപിക്കാൻ ഫണ്ടുകളുമായി മിറെ അസറ്റ്

മിറെ അസറ്റ് ഗ്ലോബല്‍ ഇലക്ട്രിക് ആന്റ് ഓട്ടോണമസ് വെഹിക്കിള്‍സ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്, മിറെ അസറ്റ് ഗ്ലോബല്‍ എക്സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ടെക്നോളജി ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്നിവ അവതരിപ്പിച്ചു.ഭാവി സാങ്കേതികവിദ്യകളില്‍ ഉള്‍പ്പെട്ട കമ്പനികളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ മ്യൂചല്‍ ഫണ്ടുകള്‍ ആരംഭിക്കുന്ന ഇത്തരത്തിലെ ആദ്യ പദ്ധതിയാണിത്. വൈദ്യുത, ഓട്ടോണമസ് വാഹനങ്ങള്‍, അവയുടെ സാങ്കേതികവിദ്യ, ഘടകങ്ങള്‍, വസ്തുക്കള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആഗോള ഇക്വിറ്റി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽനിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് പദ്ധതിയാണ് ആദ്യത്തേത്. ആഗോള എക്സ് നിര്‍മിത ബുദ്ധിയും സാങ്കേതികവിദ്യയും സംബന്ധിച്ച ഇടിഎഫ് യൂണിറ്റുകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ടാണ് രണ്ടാമത്തേത്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈദ്യുത, ഓട്ടോണമസ് വാഹനങ്ങളിലും അനുബന്ധ സാങ്കേതികവിദ്യകളിലും ഘടകങ്ങളിലും വസ്തുക്കളിലുമുള്ള കമ്പനികളില്‍ അടിസ്ഥാനമായ ആഗോള ഇടിഎഫുകളിലായിരിക്കും മിറെ അസറ്റ് ഗ്ലോബല്‍ ഇലക്ട്രിക് ആന്റ് ഓട്ടോണമസ് വെഹിക്കിള്‍സ് ഇടിഎഫ്സ് ഫണ്ട് ഓഫ് ഫണ്ട് (ഇവി എഫ് ഒ എഫ്) നിക്ഷേപിക്കുക.

Related Articles

Back to top button