
ബോണ്ടുകളിൽ നിക്ഷേപം നടത്തുന്നതിനുള്ള ഓപ്പൺ എൻഡഡ് ഡെറ്റ് സ്കീമായ ‘മിറേ അസറ്റ് കോർപ്പറേറ്റ് ബോണ്ട് ഫണ്ട്’ അവതരിപ്പിച്ചിരിക്കുകയാണ് മിറേ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജർസ് ഇന്ത്യ കോർപ്പറേറ്റ്.ഫെബ്രുവരി 24ന് ആരംഭിച്ച ന്യൂഫണ്ട് ഓഫർ മാർച്ച് ഒമ്പതിന് അവസാനിക്കും.

5000 രൂപയിൽ ആരംഭിക്കുന്ന പ്രാരംഭ നിക്ഷേപങ്ങളാണ് പദ്ധതിയിൽ സ്വീകരിക്കുക.ഗവൺമെന്റ് സെക്യൂരിറ്റികൾ, ടി-ബില്ലുകൾ, എഎ പ്ലസിനും അതിനുമുകളിൽ റേറ്റിങുള്ള കടപ്പത്രങ്ങളിലുമാണ് ഫണ്ട് നിക്ഷേപം നടത്തുക.ഫണ്ടിൽ എക്സിറ്റ് ലോഡില്ല.നിഫ്റ്റി കോർപ്പറേറ്റ് ബോണ്ട് സൂചികയുമായി ബെഞ്ച്മാർക്ക് ചെയ്യുന്ന ഫണ്ടിന്റെ മാനേജർ ഫിക്സഡ് ഇൻകം സിഐഒ മഹേന്ദ്ര ജാജുവാണ്.