Auto
Trending

ലോക എസ്.യു.വികളില്‍ ഒന്നാമനാകാന്‍ എം.ജി. വണ്‍ എത്തുന്നു

എം.ജി. മോട്ടോഴ്സ് ആഗോളതലത്തിൽ അവതരണത്തിനൊരുങ്ങുന്ന ഏറ്റവും പുതിയ എസ്.യു.വി. മോഡലായ എം.ജി. വണ്ണിന്റെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ടു. ജൂലൈ 30-നാണ് വൺ എസ്.യു.വിയുടെ ഗ്ലോബൽ പ്രീമിയർ പ്രഖ്യാപിച്ചിട്ടുള്ളത്. എം.ജി. മോട്ടോഴ്സിന്റെ ഏറ്റവും പുതിയ ഡിസൈൻ ശൈലിയും സാങ്കേതികവിദ്യകളും ആവാഹിച്ചെത്തുന്ന വാഹനമാണ് വൺ എന്നാണ് സൂചനകൾ.എം.ജി. വണ്ണിന്റെ ഡിസൈൻ ശൈലി വെളിപ്പെടുത്തിയുള്ള ടീസർ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കൂപ്പെ വാഹനങ്ങൾക്ക് സമാനമായി പിന്നിലേക്ക് ചെരിഞ്ഞിറങ്ങുന്ന റൂഫാണ് വണ്ണിൽ നൽകിയിട്ടുള്ളത്. സ്പോർട്ടി ഭാവമുള്ള ഡിസൈൻ ശൈലിയാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്.


എം.ജി. മോട്ടോഴ്സ് പുതുതായി വികസിപ്പിച്ചെടുത്ത ഓൾ ഇൻ വൺ ഡിസൈൻഡ് പ്ലാറ്റ്ഫോമായ സിഗ്മ ആർകിടെക്ചറിലാണ് വൺ ഒരുങ്ങുന്നത്. ഇലക്ട്രിക് വാഹനങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് സിഗ്മ പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുള്ളത്.കൂടുതൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വാഹനം എത്തിക്കുന്നതിന്റെ ഭാഗമായി ചിപ്പ് ടെക്നോളജിയും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. എക്സ്റ്റീരിയറിൽ നൽകിയിട്ടുള്ള ഫീച്ചറുകൾ വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നതാണ്.എം.ജിയുടെ മറ്റ് മോഡലുകളിൽ കണ്ട് പരിചയമില്ലാത്ത പുതിയ ഡിസൈൻ നൽകിയിട്ടുള്ള ബ്ലാക്ക് ഫിനീഷ് ഗ്രില്ലാണ് ഈ വാഹനത്തിലുള്ളത്. ഷാർപ്പ് എഡ്ജുകൾ നൽകിയിള്ള ബമ്പർ, നേർത്ത ഡിസൈനിലുള്ള എൽ.ഇ.ഡി. ഹെഡ്ലാമ്പും ഡി.ആർ.എല്ലും, പവർ ലൈനുകൾ നൽകിയുള്ള ബോണറ്റ്, അലോയി വീലുകൾ, ഹാച്ച് ഡോറിൽ മുഴുവൻ നീളുന്ന ടെയ്ൽലാമ്പ് എന്നിവയാണ് പുറം ഭാഗത്തെ മോടിപിടിപ്പിക്കുന്നത്.അകത്തളത്തെ ഫീച്ചറുകളും പ്രത്യേകതകളും ജൂലൈ 30-ന് വെളിപ്പെടുത്തും. മെക്കാനിക്കൽ ഫീച്ചറുകളും രഹസ്യമാണ്. അതേസമയം, 180 ബി.എച്ച്.പി. പവറും 260 എൻ.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനായിരിക്കും ഇതിൽ നൽകുകയെന്നാണ് പ്രവചനങ്ങൾ.

Related Articles

Back to top button