
മൈക്രോസോഫ്റ്റ് പുതിയ സർഫേസ് ലാപ്ടോപ്പുകൾ അവതരിപ്പിച്ചു. മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ് ഗോ, സർഫേസ് പ്രോ എക്സ് എന്നിവയാണ് കമ്പനി പുതുതായി പുറത്തിറക്കിയ ലാപ്ടോപ്പുകൾ.ഇവ ചെറുതും അഫോർഡബിളുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ട് ലാപ്ടോപ്പുകൾക്കൊപ്പം കമ്പനി നിരവധി പുതിയ സർഫേസ്, മൈക്രോസോഫ്റ്റ് ഉപകരണങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

12.4 ഇഞ്ച് പിക്സൽസെൻസ് ടച്ച് സ്ക്രീൻ ഡിസ്പ്ലേ, കൃത്യമായ ട്രാക്ക് പാഡ്, ഫുൾ സൈസ് കീബോർഡ് എന്നിവയാണ് സർഫേസ് ലാപ്ടോപ് ഗോയുടെ പ്രധാന സവിശേഷതകൾ. 549.99 ഡോളർ ( ഏകദേശം 40,000 രൂപ) യാണ് ഇതിൻറെ വില.ഐഎസ് ബ്ലൂ, സ്റ്റാഡ്സ്റ്റോൺ, പ്ലാറ്റിനം എന്നിങ്ങനെ മൂന്ന് മെറ്റൽ ഫിനിഷുകളിലാണ് ലാപ്ടോപ് വിപണിയിലെത്തുന്നത്. ഇതിൻറെ തിരഞ്ഞെടുത്ത മോഡലുകളിൽ വിൻഡോസ് ഹലോ വഴി ഒരു ടച്ച് സൈൻ- ഇന്നുള്ള ഫിംഗർ പ്രിൻറ് പവർ ബട്ടൺ നൽകിയിട്ടുണ്ട്. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഈലാപ്ടോപ്പിന് ഇന്റലിൻറെ 10th gen ഐ5 ക്വാഡ് കോർ പ്രൊസസറാണ് കരുത്തേകുന്നത്. ഇതിൽ 13 മണിക്കൂർ ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിങും ലഭ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഒപ്പം ഇതിൽ ഒരു ബിൽറ്റ്- ഇൻ 720 പി എച്ച്ഡി ക്യാമറയും സ്റ്റുഡിയോ മൈക്കുകളുമുണ്ട്.
മൈക്രോസോഫ്റ്റ് എക്സ് ക്യു 2 പ്രൊസസറും പുതിയ പ്ലാറ്റിനം ഫിനിഷുമായെത്തുന്ന സർഫേസ് പ്രൊ എക്സിന് 1499.9 ഡോളറാണ് വില. സിഗ്നേച്ചർ കീബോർഡിനായി മൂന്ന് പുതിയ നിറങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ബിൽറ്റ് ഇൻ സ്റ്റോറേജും സർഫേസ് സ്ലിം പെന്നിനായി വയർലെസ് ചാർജിങും നൽകുന്നു. കണക്ടിവിറ്റിയുടെ കാര്യത്തിൽ, ഇതിൽ ജിഗാബൈറ്റ് എൽടിഇ ലഭിക്കും.