Tech
Trending

നോക്കിയ സി32 ഇന്ത്യയിൽ അവതരിപ്പിച്ചു

സ്മാർട് ഫോൺ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ ഏറ്റവും പുതിയ ബജറ്റ് സി സീരീസ് സ്മാർട് ഫോണായ നോക്കിയ സി32 ഇന്ത്യയിൽ അവതരിപ്പിച്ചു. ഹാൻഡ്സെറ്റിന്റെ തുടക്ക വില 8,999 രൂപയാണെന്ന് എച്ച്എംഡി ഗ്ലോബൽ അറിയിച്ചു. 6.5 ഇഞ്ച് എച്ച്ഡി+ സ്‌ക്രീനാണ് ഹാൻഡ്സെറ്റിൽ നൽകിയിരിക്കുന്നത്. നോക്കിയ സി32ൽ 1.6GHz ഒക്ടാ കോർ പ്രോസസറാണ് നൽകുന്നത്.ഇതിന് 4 ജിബി റാമും 3 ജിബി വെർച്വൽ റാമും ഉണ്ട്. രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ആൻഡ്രോയിഡ് 13 ആണ് ഒഎസ്. 50 പിൻ ക്യാമറയും 2 എംപി മാക്രോ സെൻസറും 8 എംപി സെൽഫി ക്യാമറയുമാണ് ഫോണിലുള്ളത്. ഇതിന് ഐപി52 റേറ്റിങ്ങും ഉണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 5000എംഎഎച്ച് ബാറ്ററി എന്നിവ മറ്റു പ്രധാന ഫീച്ചറുകളാണ്. 3 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുന്നതാണ് സി32.ചാർക്കോൾ, ബ്രെസി മിന്റ്, ബീച്ച് പിങ്ക് നിറങ്ങളിൽ വരുന്ന നോക്കിയ സി32 ന്റെ (64 ജിബി സ്റ്റോറേജ് മോഡലിന്) തുടക്ക വില 8,999 രൂപയാണ്. 128 ജിബി മോഡലിന് 9,499 രൂപയുമാണ് വില. നോക്കിയ ഡോട്കോം വഴിയും കൂടാതെ ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും വാങ്ങാം.

Related Articles

Back to top button