Tech
Trending

ടാറ്റയും ആപ്പിളും ഒന്നിക്കുന്നു

ആപ്പിളിനായി ഐഫോണ്‍ നിര്‍മിക്കുന്ന കരാര്‍ കമ്പനികളുടെ പട്ടികയിലേക്ക് ടാറ്റയും എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ വര്‍ഷം സെപ്റ്റംബറിലായിരിക്കും ഐഫോണ്‍ 15 സീരീസ് അവതരിപ്പിക്കുക. കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 14 സീരീസിനെ പോലെ നാലു വേരിയന്റുകളാണ് ഈ വര്‍ഷവും പ്രതീക്ഷിക്കുന്നത്. ഇവയില്‍ 15, 15 പ്ലസ് വേരിയന്റുകള്‍ നിര്‍മിച്ചു നല്‍കാനായിരിക്കും ടാറ്റയ്ക്ക് കരാര്‍ ലഭിക്കുക. നിലവില്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്ന കരാര്‍ കമ്പനികളുടെ പട്ടികയില്‍ ഫോക്‌സ്‌കോണ്‍, വിസ്ട്രണ്‍, പെഗാട്രോണ്‍ എന്നിവരാണുള്ളത്. ട്രെന്‍ഡ്‌ഫോഴ്‌സ് പുറത്തുവിട്ട വിവരമനുസരിച്ച്, ഐഫോണ്‍ നിര്‍മിക്കാൻ ആപ്പിള്‍ ടാറ്റാ ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ടേക്കും. ഐഫോണ്‍ 15,15 പ്ലസ് മോഡലുകളാകും ആദ്യം നിർമിക്കുക. ചൈന കേന്ദ്രീകരിച്ച് ഇപ്പോള്‍ നടക്കുന്ന ഐഫോണ്‍ നിര്‍മാണം മറ്റു രാജ്യങ്ങളിലേക്കും പറിച്ചുനടാനുള്ള ശ്രമം ആപ്പിള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ടാറ്റയെ ഒപ്പം കൂട്ടാനുള്ള നീക്കമെന്നാണ് കരുതുന്നത്. അങ്ങനെ ടാറ്റാ ഗ്രൂപ്പ് ഇന്ത്യയിലെ നാലാമത്തെ ഐഫോണ്‍ നിര്‍മാതാവായേക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Related Articles

Back to top button