
ദീപാവലിക്ക് മുൻപായി പുത്തൻ സീരീസായ ‘ഇൻ’ഫോണുകൾ വിപണിയിലെത്തിച്ച് മൈക്രോമാക്സ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തിരിച്ചുവരവ് നടത്താനൊരുങ്ങുന്നുവെന്ന് കമ്പനി സിഇഒ രാഹുൽ ശർമ അറിയിച്ചു.’ഇൻ’ സീരീസിലൂടെ മത്സരപരമായ പ്രകടനവും ഏകദേശം സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവവും നൽകുന്ന ബജറ്റ് ഉപകരണങ്ങൾ അവതരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനിയിൽ കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്ത് ഏറ്റവും പുതിയ ഫോണുകൾ പുറത്തിറക്കിയിരുന്നുവെങ്കിലും അത് കാര്യമായ വിജയം കണ്ടിരുന്നില്ല. ഇന്ത്യയിൽ ബജറ്റ് ഫ്രണ്ട്ലി ഫോണുകൾ വിപണിയിലെത്തിച്ച് തുടക്കത്തിൽ ഏറെ ജനപ്രീതി നേടിയ കമ്പനിയുടെ ഇൻ സീരിസ് ഫോണുകൾക്ക് 10,000 രൂപയിൽ താഴെയാണ് വില പ്രതീക്ഷിക്കുന്നത്. മൈക്രോമാക്സ് ഇൻ സീരിസിന്റെ വീഡിയോ ടീസർ ഇക്കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടിരുന്നു. എന്നാൽ ഈ ടീസർ വീഡിയോയിൽ ഫോണിൻറെ ഫീച്ചറുകളോ ഹാർഡ്‌വെയർ സവിശേഷതകളോ വ്യക്തമാക്കിയിട്ടില്ല. ചൈന വിരുദ്ധവികാരം രാജ്യത്തെ ഉയർന്ന മത്സരമുള്ള സ്മാർട്ട്ഫോൺ വിപണിയിൽ മൈക്രോമാക്സിനെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കില്ലെന്ന് വിപണി വിദഗ്ധർ പറയുന്നു.