Tech
Trending

വിപണി പിടിച്ചടക്കാൻ ഡിസംബർ 10ന് മൈക്രോമാക്സ് എത്തും

ചൈനീസ് കമ്പനികളുടെ തന്ത്രങ്ങൾക്കു മുന്നിൽ പിന്നോട്ടു പോയ രാജ്യത്തെ മുൻനിര സ്മാർട്ട്ഫോൺ കമ്പനിയായ മൈക്രോമാക്സ് ചൈനീസ് കമ്പനികളുടെ അതേ തന്ത്രത്തിൽ തന്നെ തിരിച്ചെടുക്കാൻ ഒരുങ്ങുകയാണ്. കുറഞ്ഞ വിലക്ക് കമ്പനി അവതരിപ്പിക്കുന്ന മൈക്രോമാക്സ് ഇൻ 1ബിയുടെ ഇന്ത്യയിലെ ആദ്യ വില്പന ഡിസംബർ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.


മൈക്രോമാക്സ് ഇൻ 1ബിയ്ക്കൊപ്പം മൈക്രോമാക്സ് നോട്ട് 1 ഉം കഴിഞ്ഞമാസം കമ്പനി അവതരിപ്പിച്ചിരുന്നു. ചൈനീസ് ബ്രാൻഡുകളെ പ്രതിരോധിക്കാൻ കമ്പനി ഇറക്കുന്ന രണ്ട് ഫോണുകളും കമ്പനി പുതുതായി ആരംഭിച്ച ഇൻ സീരീസിന് കീഴിലാണ്. മൈക്രോമാക്സ് ഇൻ 1ബി നവംബറിലാണ് കമ്പനി അവതരിപ്പിച്ചത്. നവംബർ 26ന് വിൽപ്പനക്കെത്തുകയും ചെയ്തിരുന്നു. എന്നാൽ ചെറിയൊരു സാങ്കേതിക പ്രശ്നം മൂലം അവസാനനിമിഷം വിൽപ്പന മാറ്റിവെക്കേണ്ടി വന്നു. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 എസ്ഒസി, 5000 എംഎച്ച് ബാറ്ററി എന്നിവയാണ് ഫോണിൻറെ പ്രധാന സവിശേഷത. ഫോണിൻറെ 2 ജിബി + 32 ജി ബി സ്റ്റോറേജ് വേരിയന്റിന് 6,999 രൂപയും 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 7,999 രൂപയുമാണ് വില. ബ്ലൂ, ഗ്രീൻ, പർപ്പിൾ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്. ഫ്ലിപ്കാർട്ട് വഴി ഈ ഫോൺ വാങ്ങുമ്പോൾ ആക്സസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 5% ക്യാഷ് ബാക്ക്, ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാർഡുകളിൽ 10% കിഴിവ്, 2000 രൂപയുടെ ഫ്ലിപ്കാർട്ട് ഗിഫ്റ്റ് കാർഡ് എന്നിവ ലഭ്യമാണ്.

Related Articles

Back to top button