Tech
Trending

ഷവോമി എംഐ 10ടി സീരീസ് ഇന്ന് ഇന്ത്യൻ വിപണിയിലെത്തും

ഷവോമി എംഐ 10ടി സീരീസ് ഇന്ന് ഇന്ത്യയിലവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഒരു ലോഞ്ച് ഇവന്റിലൂടെയാകും ഫോണിൻറെ അനാച്ഛാദനം. ഇക്കഴിഞ്ഞ സെപ്റ്റംബർ 30 നായിരുന്നു ഫോൺ ആഗോള വിപണിയിലവതരിപ്പിച്ചത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലെത്തുന്ന ഫോണിൻറെ 6ജിബി+128ജിബി വേരിയന്റിന് 499 യൂറോയും 8ജിബി+128ജിബി വേരിയന്റിന് 549 യൂറോയുമാണ് ആഗോള വിപണിയിലെ വില. 5 ജി കണക്റ്റുവിറ്റിയിലെത്തുന്ന ഫോൺ 44,999 രൂപയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എംഐ 10ടിയ്ക്കൊപ്പം എംഐ 10ടി പ്രോയും ഇന്ന് ഇന്ത്യൻ വിപണിയിലെത്തും. ഇരു ഫോണുകൾക്കും സമാനമായ ഫീച്ചറുകളാണുള്ളത്. 144Hz റീഫ്രഷ് റേറ്റുമായെത്തുന്ന 6.67 ഇഞ്ച് ഫുൾ എച്ച് ഡി+ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 865+ Socയിലായിരിക്കും ഫോൺ പ്രവർത്തിക്കുക. 33 വാട്ട് ഫാസ്റ്റ് ചാർജിങ്ങോടുകൂടിയ 5000 എംഎച്ച് ബാറ്ററി പാക്കണ് ഇതിൽ നൽകിയിരിക്കുന്നത്. 64 മെഗാപിക്സൽ ക്യാമറ സംവിധാനമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ക്യാമറ സജീകരണത്തിൽ 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 5 മെഗാ പിക്സൽ മൈക്രോ ക്യാമറയും ഉൾപ്പെടുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി എംഐ 10ടി പ്രോയിൽ 108 മെഗാപിക്സൽ ക്യാമറ സജ്ജീകരണമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഇരു ഫോണുകളിലും 3ഡി ഓഡിയോ റെക്കോർഡിങ്ങും 3ഡി പ്ലേബാക്കും ലഭ്യമാകും. ക്യാമറ ലെൻസുകൾ ഉൾപ്പെടെ കോർണിങ് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷയും ഫോണുകളിൽ വരാറുള്ള ആൻറി ബാക്ടീരിയൽ കേയ്സും സ്ക്രീൻ പരിരക്ഷാ പാളികളും ഫോണിൽ കമ്പനി നൽകുന്നുണ്ട്.

Related Articles

Back to top button