
എംഐ 10ടി,എംഐ 10ടി പ്രോ ഫോണുകൾ ഒക്ടോബർ 15ന് ഇന്ത്യയിലവതരിപ്പിക്കും. കഴിഞ്ഞയാഴ്ച ആഗോള അനാച്ഛാദനം കഴിഞ്ഞ ഉടൻ തന്നെ രണ്ട് ഫോണുകളും ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഷവോമി ഇന്ത്യ മാനേജിങ് ഡയറക്ടർ മനു കുമാർ ജെയിൻ സ്ഥിരീകരിച്ചിരുന്നു. ഈ രണ്ടു ഫോണുകൾക്കും സമാനമായ ഹോൾ പഞ്ച് ഡിസ്പ്ലേ ഡിസൈനാണ് നൽകിയിരിക്കുന്നത്. കൂടാതെ 144Hz റിഫ്രഷ് റൈറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചത് യഥാക്രമം 499 യൂറോ (ഏകദേശം 43,000 രൂപ), 599 യൂറോ (ഏകദേശം 51,700 രൂപ) എന്നീ വിലകളിലാണ്. ഇന്ത്യൻ വിപണിയിൽ സമാന വിലകളായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയ്ഡ് 10 അടിസ്ഥാനമാക്കി MIUI12 ലായിരിക്കും ഇവ പ്രവർത്തിക്കുക.20:9 വീക്ഷണാനുപാതം,144Hz റിഫ്രഷ് റൈറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷ എന്നിവയുള്ള 6.67 ഇഞ്ച് ഡിസ്പ്ലേയാണ് എംഐ 10ടി 5 ജിയിൽ ഒരുക്കിയിരിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയാണ് എംഐ 10ടി പ്രോയിൽ നൽകിയിരിക്കുന്നത്.

രണ്ട് ഫോണുകളിലും ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 865Soc ഉൾപ്പെടുന്നു. ഒപ്പം 8 ജിബി റാമുമുണ്ട്. 128ജിബി യുഎഫ്എസ് 3.1 സ്റ്റോറേജാണ് എംഐ 10ടി യിൽ വരുന്നത്. 128ജിബി, 256ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് ഓപ്ഷനുകളാണ് എംഐ 10ടി പ്രോയിൽ വരുന്നത്.
എംഐ 10ടിയുടെ 64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയൽ ക്യാമറ സജീകരണത്തിൽ 13 മെഗാപിക്സൽ സെക്കൻഡറി സെൻസറും മുകളിൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും മൈക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസറും ഉൾപ്പെടുന്നു.എംഐ 10ടി പ്രോയുടെ ട്രിപ്പിൾ റിയൽ ക്യാമറ സജീകരണത്തിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 108 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെക്കൻഡറി സെൻസർ, മൈക്രോ ലെൻസ് ഉള്ള 5 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫി കൾക്കും വീഡിയോകളുകൾക്കുമായി രണ്ട് ഫോണുകളും 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഇരു ഫോണുകളിലും 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി പാക്ക് ഉൾക്കൊള്ളിച്ചിരിക്കുന്നു.