
ഒറ്റത്തവണ ചാർജ് ചെയ്താൽ 800 കിലോമീറ്റർ സഞ്ചരിക്കാം, വാഹനത്തിനുള്ളിൽ ഇന്റർനെറ്റ് സംവിധാനം ഉറപ്പാക്കാൻ 5G കണക്ടിവിറ്റി, പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും മൂന്ന് സെക്കന്റ് തുടങ്ങിയ സവിശേഷതകളുമായി എം.ജി. മോട്ടോഴ്സിന്റെ പുതില ഇലക്ട്രിക് സൂപ്പർ കാറായ സൈബസ്റ്ററെത്തുന്നു. എം.ജി. മോട്ടോഴ്സ് ഉറപ്പുനൽകിയിട്ടുള്ള ഈ ഇലക്ട്രിക് സൂപ്പർ കാറിന്റെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ടു.ഇലക്ട്രിക് വാഹനങ്ങളിലെ അതികായനാകാനൊരുങ്ങുന്ന ഈ സൂപ്പർ കാർ മാർച്ച് 31-ന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇലക്ട്രിക് സൂപ്പർ കാറിന്റെ ഡിസൈൻ ശൈലികൾ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ അടക്കമുള്ള ടീസറാണ് എം.ജി. മോട്ടോഴ്സ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടത്. ഗെയിമിങ്ങ് കോക്പിറ്റ് സംവിധാനം ഒരുക്കിയിട്ടുള്ള ലോകത്തിലെ തന്നെ ആദ്യത്തെ സൂപ്പർ കാർ എന്ന തലക്കെട്ടോടെയാണ് എം.ജി. ഈ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.സൈബസ്റ്ററിന്റെ ഏകദേശ ഡിസൈൻ ശൈലി വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈൻ ശൈലിയിലാണ് ഈ വാഹനം ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ സൈബസ്റ്ററിന്റെ ഡിസൈൻ പ്രവചനാതീതമാണ്. റോഡിനോട് പറ്റിചേർന്നിരിക്കുന്ന മുൻവശവും കർവുകൾ നൽകി ഡിസൈൻ ചെയ്തിരിക്കുന്ന വശങ്ങളും എൽ.ഇ.ഡി. ലൈറ്റുകളുടെ അകമ്പടിയിൽ ഒരുങ്ങിയിട്ടുള്ള പിൻവശവും ആകർഷകമായ ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള അലോയി വീലുകളുമാണ് ടീസറിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.എം.ജിയുടെ മാതൃകമ്പനിയായ സായികാണ് ഈ വാഹനത്തിന്റെ ഡിസൈനിങ്ങ് നിർവഹിച്ചിട്ടുള്ളത്. ടീസർ ചിത്രങ്ങളിൽ സായിക് ഡിസൈൻ എന്നും സൈബസ്റ്റർ എന്ന ബാഡ്ജിങ്ങും ആലേഖനം ചെയ്തിട്ടുണ്ട്. ബോണറ്റിലേക്ക് കയറി നിൽക്കുന്ന ഹെഡ്ലൈറ്റും സ്ലീക്ക് ഡിസൈനിലുള്ള എയർ ഇൻടേക്കും ലോവർ ലിപ്പും ഈ വാഹനത്തിന്റെ സൂപ്പർ കാർ ഡിസൈൻ ശൈലി വെളിപ്പെടുത്തുന്ന ഘടകങ്ങളാണ്.സൈബസ്റ്ററിന് കരുത്തേകുന്ന ഇലക്ട്രിക് മോട്ടോറിനെയും ബാറ്ററിയേയും കുറിച്ചുള്ള വിവരങ്ങൾ എം.ജി.