Auto
Trending

എംജി, റെനോ വാഹനങ്ങളുടെ വില വർധിക്കുന്നു

ജനുവരി ഒന്നു മുതൽ വാഹനവില മൂന്നു ശതമാനം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എംജി മോട്ടോർ ഇന്ത്യ. ഹെക്ടർ, ഹെക്ടർ പ്ലസ്, സൈഡ് എസ് ഇവി, ഗ്ലോസ്റ്റർ എന്നീ എംജി മോഡലുകളാണ് കമ്പനിയുടേതായി വിപണിയിലുള്ളത്. 12.83 ലക്ഷം രൂപ മുതൽ 35.6 ലക്ഷം രൂപ വരെയാണ് ഇവയുടെ നിലവിലെ വിലകൾ.ഈ വാഹനങ്ങൾ സ്വന്തമാക്കാൻ ജനുവരി ഒന്നുമുതൽ നിലവിലെ വിലയെക്കാൾ 3 ശതമാനം അധികം നൽകേണ്ടി വരും. വിലവർധനവ് പ്രഖ്യാപിച്ചതോടൊപ്പം ഏഴുസീറ്റുള്ള ഹെക്ടർ പ്ലസ് മോഡൽ അടുത്ത മാസം വിപണിയിലെത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.


എംജി മോട്ടോർ ഇന്ത്യ മൂന്നു ശതമാനം വാഹനവില വർധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ റെനോ ഇന്ത്യയും ജനുവരി ഒന്നു മുതൽ വാഹന വിലവർധന പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി വിപണിയിലെത്തിക്കുന്ന വാഹനങ്ങളുടെ വില 28000 രൂപ വരെ വർദ്ധിക്കും എന്നാണ് കമ്പനി പറയുന്നത്. ക്വിഡ്, ഡസ്റ്റർ, ട്രൈബർ എന്നീ മോഡലുകളാണ് റെനോയുടേതായി വിപണിയിലുള്ളത്. ഉൽപാദന ചെലവിലെ വർധനവാണ് വാഹനങ്ങളുടെ വില വർധിപ്പിക്കുന്നതിന് കാരണം. ഇവയ്ക്കുപുറമേ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ഫോർഡ് ഇന്ത്യ, ഹീറോ മോട്ടോർ കോർപ്പ്, മഹീന്ദ്ര തുടങ്ങിയവയും വാഹനങ്ങളുടെ വില ജനുവരി മുതൽ വർധിപ്പിക്കുമെന്ന് സൂചനയുണ്ട്.

Related Articles

Back to top button