Uncategorized
Trending

എംജിയുടെ ആനിവേഴ്സറി എഡിഷൻ ഹെക്ടർ അവതരിപ്പിച്ചു

എൻ ജി മോട്ടോഴ്സ് ഇന്ത്യൻ നിരത്തുകളിൽ ഓടി തുടങ്ങിയിട്ട് ഒരു വർഷം തികയുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി എംജി ഇന്ത്യയിലാദ്യമായി എത്തിച്ച ഹെക്ടർ എസ്യുവിയുടെ ആനിവേഴ്സറി എഡിഷൻ പതിപ്പ് അവതരിപ്പിച്ചു.13.63 ലക്ഷം രൂപ മുതൽ14.99 ലക്ഷം രൂപ വരെ വിലയിട്ടിരിക്കുന്ന ഈ സ്പെഷ്യൽ എഡിഷൻ പതിപ്പ് ഹെക്ടർ സൂപ്പർ വേരിയെന്റിലാണ് ഒരുക്കിയിരിക്കുന്നത്.
ഇരുപത്തിയഞ്ചിലധികം സുരക്ഷാ ഫീച്ചറുകളും അൻപതിലധികം കണക്ടറ്റഡ് ഫീച്ചറുകളുമാണ് ഈ വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. ഡിസൈൻലോ അഴകിലോ മാറ്റം വരുത്താതെയാണ് ഹെക്ടർ സ്പെഷ്യൽ എഡിഷൻ എത്തുന്നത്. അതേസമയം, വയർലെസ് മൊബൈൽ ചാർജർ, മെഡ്ക്ലിൻ ഇൻകാർ കിറ്റ്, എയർ പ്യൂരി ഫയർ, 26.4 സെൻറീമീറ്റർ ഡിസ്പ്ലേ സ്ക്രീൻ തുടങ്ങിയ ഫീച്ചറുകൾ അധികമായി നൽകിയിട്ടുണ്ട്. ഒപ്പം ബിൽറ്റ് ഇൻ വോയിസ് അസിസ്റ്റൻറ്, ഡ്യുവൽ പനോരമിക് സൺ റൂഫ് തുടങ്ങിയ ഫീച്ചറുകളും ആനിവേഴ്സറി എഡിഷൻ സ്ഥാനം പിടിച്ചിട്ടുണ്ട്.


1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനിലും ഫിയറ്റിന്റെ 2.0 ലിറ്റർ ഡീസൽ എൻജിനിലും ഈ പുതിയ മോഡൽ എത്തുന്നുണ്ട്. പെട്രോൾ എൻജിൻ മോഡൽ 141 ബിഎച്ച്പി പവറും 3
250 എൻഎം ടോർക്കുമേകുമ്പോൾ ഡീസൽ പതിപ്പ് 168 ബിഎച്ച്പി പവറും 350 എൻഎം ടോർക്കുമേകും. ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുകളാണ് രണ്ട് എൻജിനുകൾക്കുമുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button