
വിപണിയില്‍ എത്തുന്നിന് മുന്നോടിയായി എംജി ഹെക്ടറിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടു.ഹെർട്സ് ടിന്റ് ആന്റ് റാപ്പ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നത്. മുന്നിലും പിന്നിലും അടക്കം നിരവധി മാറ്റങ്ങൾ പുതിയ മോഡലിനുണ്ട്. ഡയമണ്ട് മെഷ് ഗ്രില്ലാണ് നൽകിയിരിക്കുന്നത്. വലിയ ഗ്രില്ലിനോട് ചേർന്ന് ഡേടൈം റണ്ണിങ് ലാംപുമുണ്ട്. ബംബറിലേക്ക് ഇറങ്ങിയാണ് സ്പിറ്റ് ഹെഡ്ലാംപുകൾ. ഗ്രില്ലിലെ സിൽവർ–പിയാനോ ബ്ലാക് ഇൻസേർട്ടുകൾ പുതിയ ഹെക്ടറിന്റെ ഭംഗി വർധിപ്പിക്കുന്നുണ്ട്. 18 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. മുന്നിൽ ഫുൾ ലെഗ്ത്ത് എൽഇഡി ടെയിൽ ലാംപുണ്ട്. ഹെക്ടർ എന്ന വലിയ എഴുത്തും ക്രോം ഇൻസേർട്ടുകളും പിൻഭാഗവും മനോഹരമാക്കുന്നു.14 ഇഞ്ച് പോർട്രേറ്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും വാഹനത്തിൽ എന്ന വിവരം കമ്പനി പുറത്തുവിട്ടിരുന്നു. കൂടാതെ റീഡിസൈൻ ചെയ്ത ഡാഷ് ബോർഡും പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇന്റീരിയറിലെ മാറ്റങ്ങളുമുണ്ടാകും.എംജി ഗ്ലോസ്റ്ററിലൂടെ അരങ്ങേറിയ എഡിഎഎസായിരിക്കും (അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം) എസ്യുവിയുടെ പ്രധാന മാറ്റം. ഹെക്ടറിന്റെ ഉയർന്ന വകഭേദത്തിലായിരിക്കും എഡിഎഎസ് ഫീച്ചറുകള്‍ എത്തുക.എൻജിനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല.