Startup
Trending

ലൈഫ് സെൽ ഇന്റർനാഷണലിൻ്റെ ഡയഗ്നോസ്റ്റിക് വിഭാഗവുമായി ലയിക്കാനൊരുങ്ങി എംഫൈൻ

പ്രത്യുൽപാദന ജനിതക പരിശോധനാ സേവന ദാതാക്കളായ ലൈഫ് സെല്ലും ബെംഗളൂരു ആസ്ഥാനമായുള്ള ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പായ എംഫൈനുമായി ഒരു സംയുക്ത സംരംഭത്തിലേക്ക് പ്രവേശിക്കുന്നു, അതിലൂടെ ലൈഫ് സെല്ലിൻ്റെ ഡയഗ്നോസ്റ്റിക്സ് ബിസിനസും എംഫൈനും ലയിച്ച് ലൈഫ് വെൽ എന്ന പുതിയ സ്ഥാപനം രൂപീകരിക്കും. എം ഫൈനിൻ്റെ നിക്ഷേപകർ ലൈഫ് വെൽ എന്ന പുതിയ സ്ഥാപനത്തിൻ്റെ ഷെയർ സ്വാപ്പിൻ്റെ ഭാഗമാകുന്ന രൂപത്തിലാണ് ഇടപാട്.

2017-ൽ സ്ഥാപിതമായ എംഫൈൻ ഈ വർഷം മെയ് മാസത്തിൽ സാമ്പത്തിക പരിമിതികൾ ചൂണ്ടിക്കാട്ടി 400-ലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇന്ത്യയിലെ ഹെൽത്ത്‌കെയർ ഡെലിവറി മാർക്കറ്റ്, ഔട്ട്‌പേഷ്യന്റ് കെയർ വിപണിയുടെ 75% ഇപ്പോഴും അസംഘടിതമാണ്. എന്നാൽ ‘ലൈഫ് വെൽ’ എന്ന സംയുക്ത സ്ഥാപനം ആരോഗ്യ സംരക്ഷണ നിക്ഷേപ സ്ഥാപനമായ ഓർബിമെഡിൽ നിന്ന് 80 മില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചു.രണ്ടിനും 60 ലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്‌ , കൂടാതെ എന്റിറ്റി 100% Y-o-Y-യിൽ വളരുകയാണ്. തന്ത്രപ്രധാനമായ നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും അണിനിരക്കുന്നതിനാൽ, അടുത്ത 4 വർഷത്തിനുള്ളിൽ 5 കോടിയിലധികം ഉപയോക്താക്കൾക്ക് സേവനം നൽകാനാവുമെന്നാണ് ലൈഫ് വെൽ പ്രതീക്ഷിക്കുന്നത്.

ഡയഗ്‌നോസ്റ്റിക് സ്‌പെയ്‌സിൽ ഒരു ഫുൾ-സ്റ്റാക്ക് ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമായി മാറാനാണ് ലൈഫ് വെൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ എംഫൈൻ സേവനങ്ങൾ ഉപയോഗിക്കുന്ന കോർപ്പറേറ്റുകളുടെയും ഉപയോക്താക്കളുടെയും എണ്ണത്തിൽ 4 മടങ്ങ് വളർച്ച കൈവരിച്ചതായി കമ്പനി അവകാശപ്പെടുന്നു. നിലവിൽ, 5,00,000 -ലധികം കോർപ്പറേറ്റ് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ആരോഗ്യ പരിശോധനകൾക്കും, സ്പെഷ്യലിസ്റ്റ് ഡോക്ടർ കൺസൾട്ടേഷനുകൾക്കുമായി എംഫൈൻ പ്രയോജനപ്പെടുത്തുന്നു. ജീനോമിക്‌സും ഡിജിറ്റൽ ഹെൽത്ത്‌കെയറും ഇന്ന് ഹെൽത്ത്‌കെയറിലെ വളർന്നുവരുന്ന രണ്ട് മേഖലകളാണെന്നും ഈ സംയോജനം രണ്ട് വിഭാഗങ്ങളിലെയും സേവനദാതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നുവെന്നും ലൈഫ്‌സെൽ ഇന്റർനാഷണലിൻ്റെ എംഡിയും സിഇഒയുമായ മയൂർ അഭയ പറഞ്ഞു

Related Articles

Back to top button