Big B
Trending

മൂന്നുലക്ഷം കോടി രൂപ കടന്ന് വിപ്രോയുടെ വിപണിമൂല്യം

ഇതാദ്യമായി വിപ്രോ മൂന്നുലക്ഷം കോടി രൂപ വിപണിമൂല്യം മറികടന്നു. ഇതോടെ രാജ്യത്തെ മൂന്നാമത്തെ ഐടി കമ്പനിയാണ് ഈ നേട്ടംകൈവരിക്കുന്നത്.ടിസിഎസ്, ഇൻഫോസിസ് എന്നീ കമ്പനികളാണ് ഇതിനുമുമ്പ് മൂന്ന് ലക്ഷം കോടി വിപണിമൂല്യം പിന്നിട്ടിട്ടുള്ളത്. വിപണിമൂല്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ 14-ാമത്തെ കമ്പനിയായി ഇതോടെ വിപ്രോ.വ്യാപാരം ആരംഭിച്ചയുടനെ വിപ്രോയുടെ ഓഹരി വില 550 രൂപയിലേയ്ക്ക് ഉയർന്നതോടെയാണ് വിപണി മൂല്യം 3.01 ലക്ഷം കോടി രൂപയായത്.14.05 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസാണ് ഒന്നാമത്. ടിസിഎസിന്റെ മൂല്യം 11.58 ലക്ഷം കോടിയും എച്ച്ഡിഎഫ്സി ബാങ്കിന്റേത് 8.33 ലക്ഷം കോടിയുമാണ്. ഈ കമ്പനികൾക്കാണ് രണ്ടുംമൂന്നും സ്ഥാനം.തിയറി ഡിലോപാർട്ട് കമ്പനിയുടെ സിഇഒയും എംഡിയുമായതോടെയാണ് വിപ്രോയുടെ ഓഹരി വില കുതിക്കാൻ തുടങ്ങിയത്.

Related Articles

Back to top button