Big B
Trending

മീഡിയ എക്സലൻസ് അവാർഡ് സ്വന്തമാക്കി ഏരിയൽ

വേൾഡ് അഡ്വർടൈസിങ് റിസർച്ച് സെന്റർ (വാർക്ക്)ന്റെ 2020ലെ മീഡിയ എക്സലൻസ് അവാർഡ് സ്വന്തമാക്കി ഏരിയൽ. ലിംഗസമത്വം മുന്നോട്ടുവച്ചുള്ള ഏരിയലിന്റെ ക്യാംപയിൻ അടിസ്ഥാനമാക്കിയാണ് വാർക്കിന്റെ അംഗീകാരം. ഇതുമായി ബന്ധപ്പെട്ട് 2019ൽ പുറത്തിറക്കിയ ഏരിയലിന്റെ പരസ്യം നിരവധി അവാർഡുകളാണ് വാരികൂട്ടിയത്.


യൂറോപ്യൻ കമ്പനിയായ പ്രൊട്ടക്റ്റർ ആന്റ് ഗാംബിൾ വികസിപ്പിച്ചെടുത്ത ബ്രാൻഡാണ് ഏരിയൽ.2015ലാണ് ഏരിയൽ തങ്ങളുടെ ആദ്യ ക്യാംപയിൻ ആരംഭിച്ചത്. #ShareTheLoad എന്നായിരുന്നു ക്യാംപയിൻ അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വത്തിനെതിരെയായിരുന്നു ഏരിയലിന്റെ ഷെയർദിലോഡ് ക്യാംപയിൻ. വീട്ടുജോലി സ്ത്രീകളെ പോലെ പുരുഷൻമാരും തുല്യമായി ചെയ്യണം എന്നതായിരുന്നു ക്യാംപയിനിന്റെ ആശയം. ഇതിന്റെ തുടർച്ചയായാണ് 2019ൽ #SonsShareTheLoad എന്ന പേരിൽ കമ്പനി മറ്റൊരു ക്യാംപയിനിന് തുടക്കമിട്ടത്.സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന മകളും മകനും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന പരസ്യത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മക്കൾ, അത് ആണായാലും പെണ്ണായാലും അവർക്ക് തുല്യ അവകാശമാണ് ഉള്ളതെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഏരിയലിന്റെ പരസ്യം. തുണി അലക്കുന്നതുൾപ്പടെയുള്ള ജോലികൾ ചെയ്യുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ആൺമക്കളെ എങ്ങനെ മാതാപിതാക്കൾ രക്ഷപ്പെടാൻ അനുവദിക്കുന്നു എന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. യുട്യൂബ് ഉൾപ്പടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ 9.4 കോടി വ്യൂയാണ് പരസ്യത്തിന് കിട്ടിയത്. മീഡിയ ഏജൻസിയായ മീഡിയകോം ആണ് പി ആന്റ് ജിയ്ക്കായി ഈ പരസ്യം ചെയ്തത്.ക്യാപ്റ്റൻ മാർവൽ ചിത്രത്തിന്റെ ലോഞ്ചിങ്ങിനിടെ തിയോറ്ററിലും വാഹനങ്ങളുടെ പിറകിലുമായി പരസ്യം പ്രച‌രിപ്പിച്ചിരുന്നു.

Related Articles

Back to top button