
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) പ്രകൃതിദത്ത റബറിൻറെ അവധി വ്യാപാരം ആരംഭിച്ചു. ഇന്നലെ മുതലാണ് വ്യാപാരം ആരംഭിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്നത് കേരളത്തിലായതുകൊണ്ട് തന്നെ ഇത് കേരളത്തിന് ഏറെ ഗുണം ചെയ്യും. റബ്ബർ കർഷകർ, വ്യാപാരികൾ, കയറ്റുമതിക്കാർ,പ്രവർത്തിക്കുന്നവർ എന്നിവർക്കാണ് ഇത് ഗുണം ചെയ്യുക.

2021 ജനുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള പ്രകൃതിദത്ത റബ്ബറിൻറെ അവധി വ്യാപാര കരാർ നിലവിൽ എംസിഎക്സിൽ ലഭ്യമാണ്. മിനിമം ലോട്ട് സൈസ് ഒരു മെട്രിക് ടണ്ണാണ്. 100 കിലോഗ്രാം വീതമുള്ള റബ്ബറിന്റെ ലോട്ടുകൾക്കാണ് വില നിശ്ചയിക്കുക.ആർ എസ് എസ് 4 നിലവാരമുള്ള പ്രകൃതിദത്ത റബ്ബറിൻറെ വിൽപനയാണ് എംസിഎക്സിൽ നടക്കുക. പാലക്കാടാണ് ഡെലിവറി കേന്ദ്രം. ഓരോ മാസത്തെയും അവസാനത്തെ പ്രവർത്തി ദിവസത്തിൽ അവധി വ്യാപാര കരാറിന്റെ സെറ്റിൽമെൻറ് നടക്കും.