Big B
Trending

സ്‌പെക്ട്രം കുടിശ്ശിക മുന്‍കൂറായി അടച്ച് ജിയോ

സ്പെക്ട്രം കുടിശ്ശികയിനത്തിൽ സർക്കാരിന് നൽകാനുള്ള തുകയിലേറെയും നൽകി റിലയൻസ് ജിയോ. 2021 മാർച്ചിനുമുമ്പുള്ള സെപ്കട്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നൽകാനുള്ള തുകയായ 30,791 കോടി രൂപയാണ് അടച്ചത്.2022-23 സാമ്പത്തികവർഷംമുതൽ 2034-35 വരെ വാർഷിക ഗഡുക്കളായി അടയ്ക്കേണ്ട തുകയാണിത്.2014 മുതൽ 2016വരെയുള്ള വർഷങ്ങളിൽ ലേലത്തിലെടുത്ത സ്പെക്ട്രത്തിനും 2021ലെ സ്പെക്ട്രത്തിനുമായുള്ള തുകയും പലിശയുമുൾപ്പടെയാണ് ജിയോ അടച്ചുതീർത്തത്.നേരത്തെ അടച്ചതിലൂടെ കമ്പനിക്ക് 1,200 കോടി രൂപ പലിശയിനത്തിൽ ലാഭിക്കാനായി.

Related Articles

Back to top button