Big B
Trending

എംസിഎക്സ് വഴിയുള്ള പരത്തി വില്പന കുതിച്ചുയർന്നു

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്) വഴിയുള്ള പരുത്തി വില്പനയിൽ വൻ വർദ്ധനവ്. ഇക്കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ച വാർഷിക കാലയളവിൽ 13642.50 ടണ്ണിൻറെ വിൽപ്പനയാണുണ്ടായത്. എന്നാൽ മുൻ വർഷം ഇതേകാലയളവിൽ 3448.45 ടണ്ണിൻറെ വില്പന മാത്രമാണ് നടന്നത്. അതായത് 2019 ഡിസംബറിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഡിസംബറിൽ 285 ശതമാനത്തിന്റെ അധിക വിൽപ്പന നടന്നു.


ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ മാത്രം ദിനംപ്രതി ശരാശരി 61.58 കോടി രൂപയുടെ വിൽപ്പനയാണ് എംസിഎക്സ് വഴി നടന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളാണ് എംസിഎക്സിൻറെ പരത്തി വിതരണ കേന്ദ്രങ്ങളായിട്ടുള്ളത്. ആഗോളതലത്തിൽ പരത്തി ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ഇന്ത്യ ലോകത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പരുത്തിയുടെ 26 ശതമാനത്തിലധികം ഉത്പാദിപ്പിക്കുന്നു. കൂടാതെ പരുത്തി കയറ്റുമതിയിൽ അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്.

Related Articles

Back to top button