Big B
Trending

വീണ്ടും തകര്‍ച്ച നേരിട്ട് അദാനി ഓഹരികൾ

വീണ്ടും വൻ തകര്‍ച്ച നേരിട്ട് അദാനി ഓഹരികള്‍. ഇന്ന് വ്യാപാരത്തിനിടെ ഗ്രൂപ്പിലെ എല്ലാ ഓഹരികളും നഷ്ടം നേരിട്ടു. അദാനി ട്രാന്‍സ്മിഷന്‍, അദാനി പോര്‍ട്‌സ് ഉള്‍പ്പടെയുള്ളവയുടെ വില ഇടിഞ്ഞതോടെ ഗ്രൂപ്പിലെ മൊത്തം ഓഹരികളുടെ വിപണി മൂല്യത്തില്‍ 52,000 കോടി രൂപയുടെ ഇടിവുണ്ടായി. യുഎസിലെ നിക്ഷേപകരില്‍നിന്ന് അദാനി ഗ്രൂപ്പിലെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ തേടിയതാണ് തിരിച്ചടിയായത്. ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് യുഎസിലെ മര്‍ക്കറ്റ് റെഗുലേറ്ററുടെ നടപടി. ഷെല്‍ കമ്പനികള്‍ ഉപയോഗിച്ച് ഓഹരി വിലയില്‍ കൃത്രിമം കാണിച്ചതു സംബന്ധിച്ചും അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുത്തനെ തകര്‍ന്ന അദാനി ഓഹരികള്‍ ഇടവേളയ്ക്കുശേഷം തിരിച്ചുകയറാന്‍ തുടങ്ങിയിരുന്നു. ഇന്നത്തെ ഇടിവോടെ ഓഹരികള്‍ നാല്മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി.അദാനി എന്റര്‍പ്രൈസസാണ് കനത്ത നഷ്ടത്തിലായത്. ഇന്ത്യന്‍ കമ്പനികളില്‍ വലിയതോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനങ്ങളില്‍നിന്നാണ് യുഎസിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ വിവരങ്ങള്‍ തേടിയത്.

Related Articles

Back to top button