Auto
Trending

ആദ്യ പ്രദർശനത്തിനൊരുങ്ങി പുതിയ ജീപ്പ് കോംപസ്

ജീപ്പിൻറെ മിഡ്സൈഡ് എസ്യുവിയായ കോംപസിന്റെ പുത്തൻ പതിപ്പ് അടുത്തമാസം ആദ്യം പ്രദർശനത്തിനെത്തും. ചൈനയിലാണ് കമ്പനി ആദ്യം പുതു വാഹനം അവതരിപ്പിക്കുക. തുടർന്ന് അടുത്തവർഷമാദ്യം വാഹനം ഇന്ത്യൻ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള കോംപസിൻറെ മുഖംമിനുക്കി കൂടുതൽ സ്റ്റൈലിഷാക്കിയാണ് കമ്പനി ഈ വാഹനം അവതരിപ്പിക്കുക.

പുത്തൻ സ്റ്റീയറിങ് വീൽ, യു കണക്റ്റ് സർവീസ് തുടങ്ങിയ നിരവധി ഫീച്ചറുകളാണ് പുതിയ കോംപസിൽ നൽകിയിരിക്കുന്നത്. മാറ്റങ്ങൾ വരുത്തിയ മുൻ ബംബറുകൾ, ഹെഡ്ലാമ്പ് എന്നിവയും 2021 കോംപസിലുണ്ട്. ബി എസ് 6 നിലവാരത്തിലുള്ള എൻജിൻ തന്നെയാകും പുതിയ മോഡലിലുണ്ടാവുക. ഒപ്പം ലെവൽ 2 ഓട്ടോണമസ് സാങ്കേതികവിദ്യയും പ്രതീക്ഷിക്കാം. മികച്ച ഇൻറീരിയറാണ് വാഹനത്തിനു വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നത്. 2019ലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ കമ്പനി പ്രദർശിപ്പിച്ച് ഇഫോടെയിമെൻറ് സിസ്റ്റമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. 8.4 ഇഞ്ച് സ്ക്രീൻ, ഓൺബോർഡ് കണക്ടിവിറ്റിയ്ക്കും ഓവർ ദ എയർ സോഫ്റ്റ്‌വെയർ അപ്ഡേഷൻ ഉള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.
റൈറ്റ് ഹാൻഡ് ഡ്രൈവ് കോംപസിന്റെ നിർമ്മാണ ഹബ്ബായ പൂനയിലെ രഞ്ജൻഗാവിലെ നിർമ്മാണശാലയിലാണ് ഇത് നിർമ്മിക്കുക എന്ന റിപ്പോർട്ടുകളുണ്ട്. കോൺഗ്രസിൻറെ ഏഴ് സീറ്റ് വകഭേദം അടുത്തവർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇതിൻറെ അവതരണം മാറ്റിവെച്ചാണ് പുത്തൻ കോംപസ് അവതരിപ്പിക്കുന്നതെന്ന് ഔദ്യോഗിക വിവരങ്ങൾ പറയുന്നു.

Related Articles

Back to top button