Tech
Trending

ആമസോൺ എക്കോ(4th Gen), , എക്കോ ഡോട്ട്(4th Gen), എക്കോ ഡോട്ട് കിഡ്സ്എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു

കഴിഞ്ഞദിവസം നടന്ന വെർച്ചൽ ലോഞ്ച് ഇവൻറിൽ ആമസോൺ അതിൻറെ പുതിയ എല്ലാ എക്കോ ഉപകരണങ്ങളും അവതരിപ്പിച്ചു. ക്ലോക്ക് സ്മാർട്ട് സ്പീക്കറുകളുള്ള എക്കോ, എക്കോ ഡോട്ട്,എക്കോ ഡോട്ട്(4th Gen) എന്നിവയാണ് പുതിയ കുടുംബത്തിലുൾപ്പെടുന്നത്. പുതിയ എക്കോ പഴയ എക്കോയ്ക്കും എക്കോ പ്ലസ്നും പകരം വയ്ക്കുകയും വിവിധ സ്മാർട്ട് ഹോം ഉപകരണങ്ങളുമായി സാധ്യമാക്കുന്ന തുമായ ഒരു ബിൽറ്റ്-ഇൻ സിഗ്ബി ഹബിനൊപ്പമാണ് വരുന്നത്.
സാധാരണ എക്കോ സ്പീക്കറുകൾക്കു പുറമേ ആമസോൺ ഇവന്റിൽ എക്കോ ഡോട്ട് കിഡ്സ് പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ വർണ്ണാഭമായ പാണ്ടാ, ടൈഗർ പ്രിൻറുകൾ നൽകിയിട്ടുണ്ട്. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പുതിയ എക്കോ ഉപകരണങ്ങൾ 100% റീസൈക്കിൾ മെറ്റീരിയലുകൾ ഉപയോഗിച്ചും കുറഞ്ഞ പവർ മോഡ് ഉപയോഗിച്ചും നിർമിച്ചവയാണ്.

ഇന്ത്യയിൽ അവതരിപ്പിച്ച പുതിയ ആമസോൺ എക്കോ(4th Gen)ന്റെ വില 9,999 രൂപയും എക്കോ ഡോട്ട്(4th Gen) ന്റെ വില 4,499 രൂപയും എക്കോ ഡോട്ട് കിഡ്സിൻറെ വില 5,499 രൂപയുമാണ്. കഴിഞ്ഞവർഷം അവതരിപ്പിച്ച സ്മാർട്ട് സ്പീക്കറുകളുടെ വിലയ്ക്ക് സമാനമാണ് ഇപ്പോഴവതരിപ്പിച്ചവയുടെ വിലയും. ഇന്നലെ മുതൽ Amazon.in വഴി രാജ്യത്ത് പ്രീ ഓർഡറുകൾക്കായി പുതിയ എക്കോ ഡോട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
എല്ലാ മോഡലുകൾക്കും സിലിണ്ടർ ഡിസൈനുണ്ടായിരുന്ന മുൻതലമുറ എക്കോ സ്പീക്കറുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ മോഡലുകൾ ഒരു ഗോളാകൃതിയിലാണ് വരുന്നത്. മൂന്ന് ഇഞ്ച് നീയോഡൈമിയം വൂഫറുള്ള സ്പീക്കറിൽ 0.8 ഇഞ്ച് രണ്ട് ട്വീറ്ററുകളും ഇതിലുൾപ്പെടുന്നു. ഒപ്പം ഗോളത്തിന്റെ അടിയിൽ തിളക്കമുള്ള എൽഇഡി ലൈറ്റ് റിങ്ങും ഇതിലുണ്ട്. മികച്ച അനുഭവം പ്രാപ്തമാക്കുന്നതിന്, മെഷീൻ ലേണിങ് ആപ്ലിക്കേഷനുകൾ തുരത്തുന്നതിനായി പ്രത്യേകമായി നിർമ്മിച്ച ആമസോൺ പ്രൊപ്രൈറ്ററി AZ1 മ്യൂറൽ എഡ്ജ് പ്രൊഫസറാണ് പുതിയ എക്കോയ്ക്ക് കരുത്ത് പകരുന്നത്. സ്പീക്കറിൽ ഡോൾബി ഓഡിയോ പ്രോസസിഗും ഉൾപ്പെടുന്നുണ്ട്.

Related Articles

Back to top button