Big B
Trending

ജിഎസ്ടി വരുമാനത്തില്‍ 16ശതമാനം ഇടിവ്

മെയ് മാസത്തിലെ ജിഎസ്ടി വരുമാനത്തില്‍ ഇടിവ്. ഏപ്രിലിലെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 1.68 ലക്ഷം കോടി രൂപയില്‍നിന്ന് 16ശതമാനമാണ് കുറഞ്ഞത്.1.41 ലക്ഷം കോടിയാണ് മെയ് മാസത്തില്‍ ലഭിച്ചതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.മെയിലെ മൊത്തം ജിഎസ്ടിയില്‍ കേന്ദ്ര ജിഎസ്ടിയിനത്തില്‍ ലഭിച്ചത് 25,036 കോടി രൂപയാണ്. സംസ്ഥാന ജിഎസ്ടിയിനത്തില്‍ 31,001 കോടിയും സംയോജിത ജിഎസ്ടിയിനത്തില്‍ 73,345 കോടി രൂപയും സമാഹരിക്കാനായി. സെസ് ഇനത്തില്‍ 10,502 കോടിയും ലഭിച്ചു.അതേസമയം, തുടര്‍ച്ചയായി 11-ാംമത്തെ മാസമാണ് ഒരു ലക്ഷം കോടി രൂപയ്ക്കുമുകളില്‍ വരുമാനം ലഭിക്കുന്നത്.

Related Articles

Back to top button