
മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് ഹൈബ്രിഡ് സംവിധാനവുമായി എത്തുന്നു.28 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പാക്കി ഇന്ത്യയിലെ ഏറ്റവും മൈലേജ് നല്‍കുന്ന എസ്.യു.വി. എന്ന ഖ്യാതി ഗ്രാന്റ് വിത്താര നേടിയത് പോലെ ഏറ്റവുമധികം മൈലേജുള്ള ഹാച്ച്ബാക്ക് എന്ന വിശേഷം സ്വിഫ്റ്റും സെഡാന്‍ എന്ന വിശേഷണം ഡിസയറും നേടുമെന്നാണ് വിവരം. 35 മുതല്‍ 40 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയാണ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന സ്വിഫ്റ്റിനും ഡിസയറിനും നിര്‍മാതാക്കളായ മാരുതി സുസുക്കി ഉറപ്പുനല്‍കുകയെന്നാണ് വിലയിരുത്തലുകള്‍.എത്തുന്നതോടെ ഈ വാഹനത്തിന്റെ വില വര്‍ധിക്കുമെന്ന ആശങ്കയും വേണ്ട. നിലവിലെ മോഡലിന്റെ വിലയില്‍ നിന്ന് ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം രൂപയോളം മാത്രമേ വര്‍ധിപ്പിക്കൂവെന്നാണ് വിലയിരുത്തലുകള്‍.
സാങ്കേതികവിദ്യയില്‍ മാത്രമല്ല, ലുക്കിലും അല്‍പ്പം മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ സ്വിഫ്റ്റ് ഹൈബ്രിഡ് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈനില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ള ഹണി കോമ്പ് ഡിസൈനിലുള്ള ഗ്രില്ല്, ബൊലേനൊയിലും മറ്റും നല്‍കിയിട്ടുള്ളതിന് സമാനമായ ഹെഡ്‌ലാമ്പ്, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍, ബ്ലാക്ക് ക്ലാഡിങ്ങ് അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖഭാവം അലങ്കരിക്കുകയെന്നാണ് വിവരം. മാരുതിയുടെ മൈല്‍ഡ് ഹൈബ്രിഡ് മോഡലുകളില്‍ നല്‍കിയിട്ടുള്ള 12V എസ്.എച്ച്.വി.എസ്. ഹൈബ്രിഡ് സംവിധാനത്തിന് പകരം 48 വോള്‍ട്ട് സെല്‍ഫ് ചാര്‍ജിങ്ങ് ഹൈബ്രിഡ് സംവിധാനത്തിന് പകരം 48 വോള്‍ട്ട് സെല്‍ഫ് ചാര്‍ജിങ്ങ് ഹൈബ്രിഡ് സംവിധാനമായിരിക്കും ഹൈബ്രിഡ് മോഡലില്‍ നല്‍കുകയെന്നാണ് സൂചന. 48 വോള്‍ട്ട് ലിഥിയം അയേണ്‍ ബാറ്ററിയും ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ചേര്‍ന്നാണ് പുതിയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുകയും അധിക ടോര്‍ക്ക് ഉത്പാദിപ്പിക്കുകയും ചെയ്യും.ഈ വാഹനങ്ങളുടെ വരവ് സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ലെങ്കിലും മാരുതിയുടെ ഭാവി പദ്ധതിയില്‍ ഇതും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.