Auto
Trending

ഇനി കാർ വാങ്ങേണ്ട; വാടകയ്ക്ക് കിട്ടും

മാരുതി സുസുക്കി ഇന്ത്യ പ്രതിമാസ വാടക വ്യവസ്ഥയിൽ കാറുകൾ ലഭ്യമാക്കുന്ന ലീസിങ് പദ്ധതി കൊച്ചിയിലും ആരംഭിച്ചു. ‘മാരുതി സുസുക്കി സബ്സ്ക്രൈബ്’ എന്ന ഈ പദ്ധതിയിലൂടെ 12, 24, 36, 48 എന്നീ മാസ കാലവധിയിൽ കാറുകൾ ഉപഭോക്താക്കൾക്ക് വാടകയ്ക്ക് സ്വന്തമാക്കാം.


എ എൽ ഡി ഓട്ടോമാറ്റിക് ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ് മാരുതി ഈ സബ്സ്ക്രൈബ് പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താക്കൾക്ക് മാരുതി സുസുക്കി അരീനയിൽ നിന്ന് വാഗൺ ആർ, സ്വിഫ്റ്റ് ഡിസയർ, വിത്താര ബ്രീസ, എർട്ടിഗ, നെക്സയിൽ നിന്ന് ബലേനോ, സിയസ്, ഇഗ്നിസ്, എസ് ക്രോസ്, എക്സ് എൽ 6 എന്നീ മോഡൽ കാറുകൾ ലഭ്യമാകും. ഒരു വർഷത്തിൽ 10,000, 15,000, 20,000, 25,000 കിലോമീറ്റർ എന്നിങ്ങനെ മൈലേജ് ഓപ്ഷനുകളിലും സബ്സ്ക്രിപ്ഷൻ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. 48 മാസക്കാലയളവിൽ വാഗ്നർ ആറിന് 12,513 രൂപ മുതലും ഇഗ്നിസിന് 13,324 രൂപ മുതലുമാണ് പ്രതിമാസ വരിസംഖ്യ. വരിസംഖ്യ കാലാവധിക്ക് ശേഷം ഉപഭോക്താവിന് കാലാവധി വർദ്ധിപ്പിക്കുകയോ വാഹനം അപ്ഗ്രേഡ് ചെയ്യുകയോ വിപണിവിലയ്ക്ക് സ്വന്തമാക്കുകയോ ചെയ്യാം.

Related Articles

Back to top button