Tech
Trending

മാധ്യമസ്ഥാപനങ്ങള്‍ക്കായി ഇന്ത്യന്‍ ലാംഗ്വേജ് പ്രോഗ്രാം അവതരിപ്പിച്ച് ഗൂഗിള്‍

ഇന്ത്യയിലെ പ്രാദേശിക മാധ്യമസ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഗൂഗിള്‍ ‘ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം’ അവതരിപ്പിച്ചു. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഗുജറാത്തി, മറാഠി തുടങ്ങി ഒമ്പത് ഭാഷകളിലാണ് ഗൂഗിള്‍ ലാംഗ്വേജ് പ്രോഗ്രാമിന്റെ പിന്തുണ ലഭിക്കുന്നത്. ജൂണ്‍ 30 വരെ ഈ പരിപാടിയിലേക്ക് അപേക്ഷിക്കാം. പരിശീലനം, സാങ്കേതിക പിന്തുണ, ഫണ്ടിങ്, കൂടുതല്‍ വായനക്കാരിലേക്ക് എത്തുന്നതിനായി ഡിജിറ്റല്‍ ജോലികള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുക ഉള്‍പ്പടെയുള്ളവ ഈ പരിപാടിയിലൂടെ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ പ്രകടനം ഗൂഗിള്‍ വിലയിരുത്തിയതിന് ശേഷം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കും. ഓരോ സ്ഥാപനങ്ങള്‍ക്കും അവര്‍ക്കാവശ്യമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം നല്‍കും. ഗൂഗിളിന്റെ പ്രൊജക്ട് ടീമും പുറത്തുനിന്നുള്ള ഉപദേശകരുമായിരിക്കും ഈ പരിപാടിയിലേക്കുള്ള അപേക്ഷകള്‍ പരിശോധിക്കുക.

Related Articles

Back to top button