Auto
Trending

മാരുതി സുസുക്കി കാർ സബ്സ്ക്രിപ്ഷൻ പ്ലാൻ ആരംഭിക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ദില്ലി, എൻസിആർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ വാഹനം സബ്സ്ക്രിപ്ഷൻ ചെയ്യാൻകഴിയുന്ന പ്ലാൻ ആരംഭിക്കുന്നു. ഇതിലൂടെ ഉപഭോക്താവിന് വാഹനം സ്വന്തമാക്കാതെ തന്നെ പുതിയ കാർ ഉപയോഗിക്കാൻ കഴിയും. ഇതിനായി ഉപഭോക്താവ് അറ്റകുറ്റപ്പണി, ഇൻഷുറൻസ്, എന്നിവ സമഗ്രമായി ഉൾക്കൊള്ളുന്ന പ്രതിമാസ ഫീസ് അടക്കുകയാണ് വേണ്ടത്.


ഇതിൻറെ ഭാഗമായി ജപ്പാനിലെ ഒറിക്സ് കോർപ്പറേഷന്റെ അനുബന്ധ കമ്പനിയായ ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസിനെ പങ്കാളിയാക്കിയതായി കമ്പനി പ്രസ്താവനയിലറിയിച്ചു. മാരുതി സുസുക്കി അരീനയിൽ നിന്ന് ഉപഭോക്താക്കൾക്ക് സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ എന്നിവയും നെക്സയിൽ നിന്ന് ബോലേനോ, സിയാസ്, എക്സ് എൽ 6 എന്നിവ സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കും.14,463 രൂപ വരുന്ന നികുതി ഉൾപ്പെടെയുള്ള പ്രതിമാസ സബ്സ്ക്രിപ്ഷൻ ചാർജ്ജ് നൽകിയാൽ വാഹനം ഒന്നു മുതൽ നാലു വർഷം വരെ ഉപയോഗിക്കാം.
മെയിൻറനൻസ്, സീറോ ഡിപ്രീസിയേഷൻ ഇൻഷൂറൻസ്, എന്നിവ പോലുള്ള ചെലവുകൾ സബ്സ്ക്രിപ്ഷനിൽ ഉൾക്കൊള്ളും.അടുത്ത രണ്ടുവർഷത്തിനുള്ളിൽ 60 നഗരങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Related Articles

Back to top button