
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 5.4 – 8.77 ലക്ഷം രൂപ വിലയുള്ള ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് ബൊലേനോയുടെ അപ്ഡേറ്റഡ് പതിപ്പ് പുറത്തിറക്കി. അപ്ഡേറ്റ് ചെയ്ത ബൊലേനയിൽ പുതിയ നിലയിലുള്ള സ്പോർട്ടി ഫ്രണ്ട് ഗ്രിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ട് സ്മോക്ക് ട്യൂ ടോൺ 16 ഇഞ്ച് അലോയ് വീലുകൾക്കുപുറമേ റിയൽ പാർക്കിംഗ് ക്യാമറ, തൽസമയ ട്രാഫിക്കും വാഹന വിവരങ്ങളും നൽകുന്ന നാവിഗേഷൻ, സ്ക്രീൻ അലർട്ടുകൾ എന്നിവ ഉൾപ്പെടുന്ന പുതിയ ഇൻഫോടെയ്ൻമെൻറ് സംവിധാനവും ഡ്രൈവിംഗ് സൗകര്യം മെച്ചപ്പെടുത്തുന്നു.

ഉയർന്ന മത്സരാധിഷ്ഠിത പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം ബൊലേനോ മികച്ച വിജയമാണ് നേടിയതെന്ന് എന്ന് എംഎസ്ഐ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ആർഎസ് കൽസി പറഞ്ഞു. 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എൻജിനുകളാണ് ബൊലേനോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എബിഎസ് (ആൻറി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം),ഇബിഡി(ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ), ബ്രേക്ക് അസിസ്റ്റ്, പ്രിട്ടെൻഷണർ, ഫോഴ്സ് ലിമിറ്റർ സീറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എം എസ് ഐ പറഞ്ഞു.