
ഒരു കുഞ്ഞന്‍ കാറാണ് മാരുതി സുസുക്കി വിപണിയില്‍ എത്തിച്ചിട്ടുള്ള എസ്-പ്രെസോ. എന്നാല്‍, യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ ആള്‍ അല്‍പ്പം മുമ്പിലാണെന്ന് തെളിയിച്ചിരിക്കുകയാണ്. ആഫ്രിക്കന്‍ സെയ്ഫര്‍ കാര്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ ഗ്ലോബന്‍ എന്‍.സി.എ.പി. ക്രാഷ് ടെസ്റ്റിലാണ് മാരുതി എസ്-പ്രെസോ ഇടിച്ച് ജയിച്ച് കരുത്ത് തെളിയിച്ചിരിക്കുന്നത്.ഇന്ത്യയില്‍ നിര്‍മിച്ച എസ്-പ്രെസോയാണ് മാരുതി സുസുക്കി ക്രാഷ് ടെസ്റ്റിനിറക്കിയത്.ക്രാഷ് ടെസ്റ്റില്‍ ത്രി സ്റ്റാര്‍ സുരക്ഷയാണ് എസ്-പ്രെസോ എന്ന ഈ കുഞ്ഞന്‍ വാഹനം കൈവരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷയില്‍ 17-ല്‍ 8.96 മാര്‍ക്കും കുട്ടികള്‍ക്കുള്ള സുരക്ഷയില്‍ 49-ല്‍ 15 മാര്‍ക്കുമാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്. സ്റ്റാര്‍ റേറ്റിങ്ങില്‍ മുതിര്‍ന്നവര്‍ക്ക് മൂന്ന് സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാറുമാണ് നേടിയിരിക്കുന്നത്.ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്താണ് എസ്-പ്രെസോ ആഫ്രിക്കന്‍ വിപണികളില്‍ എത്തിക്കുന്നത്. ഫൈവ് ഡോര്‍ മിനി എസ്.യു.വി. ശ്രേണിയില്‍ തന്നെയാണ് ഈ വാഹനം ആഫ്രിക്കയിലും വില്‍പ്പനയ്ക്ക് എത്തുന്നത്.ഡ്യുവല്‍ എയര്‍ബാഗ്, പ്രീടെന്‍ഷനറുകളും ഫോഴ്‌സ് ലിമിറ്റുമുള്ള സീറ്റ്‌ബെല്‍റ്റ് എന്നിവ ഈ വാഹനത്തില്‍ അടിസ്ഥാന സുരക്ഷ ഫീച്ചറുകളായി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.2019 സെപ്റ്റംബറിലാണ് ഈ വാഹനം വിപണിയില്‍ എത്തിയത്. 3.85 ലക്ഷം മുതല്‍ 5.63 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില.