Big B
Trending

നെഹ്റു കോളേജിന് NAAC എ ഗ്രേഡ് അംഗീകാരം

നെഹ്റു കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് സെന്ററിന് നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്സിലിന്റെ എ ഗ്രേഡ് അംഗീകാരം.  കേരളത്തിലെ എൻജിനീയറിങ് കോളേജുകൾക്കിടയിൽ ഏറ്റവും ഉയർന്ന സ്കോറോടെ (3.18) അംഗീകാരം ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് നെഹ്റു കോളേജ്.സാങ്കേതിക, പഠന ,  ഗവേഷണ മികവുകൾ കണക്കിലെടുത്താണ് ഈ അംഗീകാരം.  NAAC വിദഗ്ധ സമിതി ദ്വിദിന അവലോകനത്തിന് ശേഷമാണ് എ ഗ്രേഡ് അംഗീകാരം നൽകിയത് . 2002 ൽ ആരംഭിച്ച നെഹ്റു കോളേജിന് ഇത് രണ്ടാം തവണയാണ് NAAC റാങ്ക് ലഭിക്കുന്നത്. നാക് ഉന്നത അംഗീകാരം ലഭിച്ചതോടെ നെഹ്റു കോളേജിലെ  വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര തൊഴിൽ മേഖലയിൽ മികച്ച അവസരങ്ങളും വിദേശ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസത്തിനു കൂടുതൽ സാധ്യതയും ഗവേഷണ മേഖലയിൽ മുൻഗണനയും ലഭിക്കും . കമ്പ്യൂട്ടർ സയൻസ്, മെക്കാട്രോണിക്‌സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്,എന്നിവയിൽ ബിരുദ കോഴ്സുകളും എംബിഎ, എംസിഎ, എം ടെക് കമ്പ്യൂട്ടർ സയൻസ്, എനർജി സിസ്റ്റംസ്, സൈബർ സെക്യൂരിറ്റി, വി.എൽ.എസ്.ഐ ഡിസൈൻ എന്നീ കോഴ്സുകളും ഉള്ള നെഹ്റു കോളേജിലെ ഇരുപതാമത്തെ ബിടെക് ബാച്ചാണ് അടുത്ത മാസം ആരംഭിക്കുന്നത്.

Related Articles

Back to top button