Auto
Trending

പുത്തൻ മിഡ്-സൈസ് എസ്.യു.വിയുടെ പേര് വെളിപ്പെടുത്തി മാരുതി

ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് മാരുതി എത്തിക്കാനൊരുങ്ങുന്ന പുതിയ മോഡലിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുസുക്കിയുടെ മേല്‍വിലാസത്തില്‍ പുറത്തിറങ്ങിയിരുന്ന ഗ്രാന്റ് വിത്താര എന്ന പേരിലായിരിക്കും മാരുതി സുസുക്കിയുടെ മിഡ്-സൈസ് എസ്.യു.വി. എത്തുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങും ആരംഭിച്ചതായി മാരുതി അറിയിച്ചിട്ടുണ്ട്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയായിരിക്കും ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുക.ഈ വാഹനത്തിന്റെ ആഗോള അവതരണം ജൂലായ് 20-ന് ഡല്‍ഹിയില്‍ നടക്കുമെന്ന് മാരുതി സുസുക്കി മുമ്പുതന്നെ അറിയിച്ചിരുന്നു.വാഹനത്തിന്റെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവതരണ വേളയില്‍ പ്രഖ്യാപിക്കും

.സുസുക്കി ഡിസൈനിന്റെയും എന്‍ജിനിയറിങ്ങിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, ഐതിഹാസിക എസ്.യു.വികളുടെ കരുത്തും പാരമ്പര്യവും സമന്വയിപ്പിച്ചെത്തുന്ന വാഹനമായിരിക്കും ഗ്രാന്റ് വിത്താരയെന്നാണ് മാരുതി സുസുക്കി അഭിപ്രായപ്പെട്ടിരിക്കുന്നത്. ബോള്‍ഡ് ഡിസൈന്‍, ആധുനിക ഫീച്ചറുകള്‍, കരുത്തുറ്റ പവര്‍ട്രെയിന്‍, സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ എന്നിവയുമായെത്തുന്ന ഈ വാഹനം മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ മാരുതിയുടെ സാന്നിധ്യം കരുത്തുറ്റതാക്കുമെന്നാണ് പ്രതീക്ഷ.അതേസമയം, ടൊയോട്ട അടുത്തിടെ അവതരിപ്പിച്ച ഹൈറൈഡര്‍ എന്ന വാഹനത്തിനെ അടിസ്ഥാനമാക്കിയായിരിക്കും ഗ്രാന്റ് വിത്താരയും ഒരുങ്ങുകയെന്നാണ് വിലയിരുത്തല്‍. മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ ഗ്രാന്റ് വിത്താര എത്തുന്നത് മാരുതി സുസുക്കിയുടെ ക്രോസ്ഓവര്‍ മോഡലായ എസ്-ക്രോസിന് പകരക്കാരനായായിരിക്കും എന്നും വിലയിരുത്തലുകളുണ്ട്.

Related Articles

Back to top button