Auto
Trending

മാരുതിയുടെ ഇലക്ട്രിക് എസ്‍യുവി 2024 ൽ എത്തും

ഇലക്ട്രിക് വാഹന വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി മാരുതി സുസുക്കി. ടൊയോട്ടയുമായി ചേർന്ന് വൈവൈ 8 എന്ന കോഡ്നാമത്തിൽ വികസിപ്പിക്കുന്ന വാഹനം രണ്ടു വർഷത്തിനുള്ളിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.ചെറു എസ്‍യുവി സെഗ്‌മെന്റിൽ ടാറ്റ പുറത്തിറക്കാനുദ്ദേശിക്കുന്ന പഞ്ച് ഇവിയുമായിട്ടായിരിക്കും വാഹനത്തിന്റെ പ്രധാന മത്സരം.കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2024 അവസാനം പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.വാഹനത്തിന്റെ റേഞ്ച്, ബാറ്ററി തുടങ്ങിയ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.2018 ലെ ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ മാരുതി ഒരു ഇലക്ട്രിക് ഓഫ് റോഡ് കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു.എന്നാൽ അതിന്റെ പ്രൊ‍ഡക്‌ഷൻ പതിപ്പായിരിക്കുമോ പുതിയ വാഹനം എന്നും വ്യക്തമല്ല.വൈദ്യുതികാറുകളിലേക്ക് കടക്കുന്നതിന്റെ മുന്നൊരുക്കമായി ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ ഓൾവീൽ ഡ്രൈവ് ഇലക്ട്രിക് എസ്‍യുവി കൺ‌സെപ്റ്റാണ് സുസുക്കി അവതരിപ്പിച്ചത്. ഡ്രൈവറുടെ സഹായമില്ലാതെ ഓടുന്ന ഓട്ടോണമസ് ടെക്നോളജിയും വാഹനത്തിലുണ്ടാകും.2017 ൽ ടോക്കിയോ മോട്ടർഷോയിൽ ആദ്യമായി പ്രദർശിപ്പിച്ച ഇലക്ട്രിക് എസ്‌യുവി രണ്ടു സീറ്റർ കൺസെപ്റ്റ് മോഡലാണ്. എസ്‍‌യുവികളുടെ മസ്കുലർ രൂപവും ഉയർന്ന ഗ്രൗണ്ട്ക്ലിയറൻസും വലിയ ടയറുകളുമുള്ള എസ്‍യുവി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ലാഡർ ഫ്രെയിം ഷാസിയിൽ നിർമിക്കുന്ന വാഹനത്തിന്റെ നാലു വീലുകൾക്കും പ്രത്യേക ഇലക്ട്രിക് മോട്ടറുകളുണ്ട്.

Related Articles

Back to top button