Tech
Trending

റിയൽമി GT സ്മാർട്ട്ഫോൺ എത്തി

ഈ വർഷം ആദ്യമായി നടന്ന റിയൽമിയുടെ ആഗോള വിർച്വൽ സമ്മേളനത്തിൽ ബ്രാൻഡിന്റെ ഏറ്റവും പ്രധാനപ്പെട്ട 5ജി ഫോൺ, റിയൽമി GT അവതരിപ്പിച്ചു. പോളണ്ട്, സ്പെയിൻ, റഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉടൻ വില്പന ആരംഭിക്കുന്ന റിയൽമി GT അധികം താമസമില്ലാതെ ഇന്ത്യയിലുമെത്തും.ചൈനീസ് വിപണിയിൽ ഏപ്രിൽ അവതരിപ്പിച്ച റിയൽമി GT ചുരുക്കം ചില വ്യത്യാസങ്ങളോടെയാണ് ആഗോള വിപണിയിലെത്തിയിരിക്കുന്നത്.8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 449 യൂറോ(ഏകദേശം 39,900 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 599 യൂറോ (53,200 രൂപ) എന്നിങ്ങനെയാണ് റിയൽമി GTയുടെ വില. ഡാഷിംഗ് ബ്ലൂ, ഡാഷിംഗ് സിൽവർ, റേസിംഗ് യെല്ലോ (വെഗൻ ലെതർ) എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാവും.


ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പുത്തൻ ഫോൺ പ്രവർത്തിക്കുന്നത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസ്സർ 12 ജിബി വരെ LPDDR5 റാമുമായി ചേർന്ന് പ്രവർത്തിക്കുന്നു.120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 91.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് റിയൽമി GTയ്ക്ക് നൽകിയിരിക്കുന്നത്. 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് സ്മാർട്ട്‌ഫോണിനുള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, റിയൽമി ജിടിക്ക് മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.65W സൂപ്പർഡാർട്ട് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്. 35 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം ബാറ്ററി ചാർജ് ചെയുന്ന പ്രൊപ്രൈറ്ററി ചാർജിംഗ് സാങ്കേതികവിദ്യ ഫോണിനുണ്ട് എന്നാണ് റിയൽമിയുടെ അവകാശവാദം.

Related Articles

Back to top button