Auto
Trending

ബലേനൊ ക്രോസുമായി മാരുതി സുസുക്കി

ഹാച്ച്ബാക്കായി എത്തി ജനപ്രീതി സ്വന്തമാക്കിയ ബലേനൊ അടിസ്ഥാനമാക്കി ക്രോസ്ഓവര്‍ മോഡല്‍ പുറത്തിറക്കാനുള്ള നീക്കത്തിലാണ് മാരുതി എന്നാണ് വിവരം. വൈ.ടി.ബി. എന്ന കോഡ്‌നെയിമില്‍ നിര്‍മിക്കുന്ന ഈ മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പിന് ബലേനൊ ക്രോസ് എന്ന പേര് നല്‍കിയേക്കുമെന്നാണ് സൂചനകള്‍.ഈ വാഹനം 2023 ആദ്യം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചനകള്‍. ഇതിനുശേഷം 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ നിരത്തുകളിലും പ്രതീക്ഷിക്കാം.

ഗ്രാന്റ് വിത്താരയുമായി ഡിസൈന്‍ പങ്കിടുന്നതിനൊപ്പം കൂപ്പെ മാതൃകയിലായിരിക്കും ബോഡി ഒരുങ്ങുകയെന്നും വിവരമുണ്ട്.ഗ്രാന്റ് വിത്താരയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, ക്രോമിയം പതിപ്പിച്ച ഗ്രില്ല്, വലിയ എയര്‍ഡാം, വീല്‍ ആര്‍ച്ചുകള്‍, ഡയമണ്ട് കട്ട് അലോയി വീല്‍, എല്‍.ഇ.ഡി. ഇന്റിക്കേറ്ററുകള്‍ നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിറര്‍ എന്നിവയായിരിക്കും ഡിസൈന്‍ ഹൈലൈറ്റ്.കൂടാതെ നിരവധി ഫീച്ചറുകള്‍ ബലേനൊ ക്രോസിലും ഒരുക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഫീച്ചറുകളും ഈ ക്രോസ്ഓവറില്‍ ഒരുങ്ങും.മാരുതിയുടെ ബ്രെസ, എര്‍ട്ടിഗ തുടങ്ങിയ വാഹനങ്ങള്‍ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ കെ15സി നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നതെന്നാണ് അഭ്യൂഹങ്ങള്‍.

Related Articles

Back to top button